ആലപ്പുഴ : കൊവിഡിനെ തുടർന്ന് നടപ്പാക്കിയ ബെവ്ക്യു ആപ്പ് തകരാറായതിനെത്തുടർന്ന് സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകളിൽ ടോക്കൺ ഇല്ലാതെ മദ്യവിതരണം തുടങ്ങി. ഇതുസംബന്ധിച്ച ഉത്തരവെത്തി.

ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന നടത്താമെന്നു കുറച്ചുദിവസം മുൻപു തന്നെ ജീവനക്കാർക്ക് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ജീവനക്കാർ ഇത് അംഗീകരിച്ചില്ല. എന്നാൽ, വ്യക്തമായ ഉത്തരവ് നൽകാതെ ടോക്കണില്ലാതെ മദ്യം നൽകില്ലെന്ന നിലപാടിലായിരുന്നു അവർ. വിജിലൻസ് പിടിയിലായാൽ കുറ്റക്കാരാകുമെന്നാണു ജീവനക്കാർ അറിയിച്ചത്. ഈ തർക്കങ്ങൾക്കിടെയാണ് ആപ്പ് തകരാറായതിനാൽ ടോക്കൺ ഒഴിവാക്കി വിൽപ്പന നടത്താൻ ഉത്തരവിറക്കിയിരിക്കുന്നത്.

ബാറുകളിൽ വിൽപ്പന കൂടുകയും ബിവറേജസ് ശാലകളിൽ വിൽപ്പന കുറയുകയും ചെയ്തതിനെത്തുടർന്ന് ടോക്കൺ ഒഴിവാക്കുന്നത് ആലോചിച്ചിരുന്നു.