തിരുവനന്തപുരം: ഇക്കഴിഞ്ഞ ദിവസം കോവളം - കാരോട് ബൈപ്പാസിൽ മത്സരയോട്ടം നടത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കൊല്ലപ്പെട്ട രണ്ട് യുവാക്കളുടെയും തലയോട്ടി തകർന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ ബൈക്കുകൾ നേർക്കു നേർ കൂട്ടിമുട്ടിയാണ് ഫിറോസ് (22) ശരത് (20) എന്നി യുവാക്കൾ കൊല്ലപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തകർന്ന് രണ്ട് പേരുടേയും തലയോട്ടി തകർന്നുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അപകടത്തിൽ ഒരാളുടെ മുഖം തിരിച്ചറിയാ നാവാത്ത വിധം വികൃത മായിപ്പോയി. മൂക്കും, കണ്ണും അകത്തേക്ക് തള്ളിയിരിക്കയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. തലയിലുണ്ടായ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുപതോളം ബൈക്കു കളാണ് മത്സരയോട്ടം നടത്തിയത്. അപകടത്തി ൽപ്പെട്ടവരെ രക്ഷിക്കാൻ പോലും ശ്രമിക്കാതെ സംഘത്തിലെ മറ്റുള്ളവർ കടന്നുകളഞ്ഞുവെന്ന് പ്രദേശ വാസികൾ പറഞ്ഞു.

മരിച്ച വട്ടിയൂർ കാവ് നെട്ടയം ഫാത്തിമ മൻസിൽ ഹബീബിന്റേയും ഷറഫുന്നീസയുടേയും മകൻ ഫിറോസിന് ആറ് മാസം മുമ്പുണ്ടായ ബൈക്കപകടത്തിൽ കാലിന് ഗുരുതരമായ പരിക്ക് പറ്റിയിരു ന്നു .കാലിൽ സ്റ്റീൽ റോഡ് ഘടിപ്പിച്ചിരുന്നു. ഈ അപകടത്തിന് ശേഷം മത്സരയോട്ടം നടത്തുന്ന പരിപാടികളിൽ നിന്ന് ഫിറോസിനെ വീട്ടുകാർ വിലക്കിയിരുന്നു. എന്നാൽ ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ബൈക്കെ ടുത്ത് പോകയായിരു ന്നുവെന്ന് ബന്ധു സീനത്ത് പറഞ്ഞു. ഫിറോസിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലെല്ലാം ബൈക്കോട്ടത്തിന്റെ ചിത്രങ്ങളാണ്. ഞായറാഴ്ച കാലത്ത് മത്സരയോട്ട ത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഫിറോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബൈക്ക് റേസിംഗിൽ കമ്പക്കാരനായ ഫിറോസിന് ഇക്കഴിഞ്ഞ മാസമാണ് പിതാവ് ഹബീബ് റേസിങ് ബൈക്കായ ഡ്യൂക്ക് വാങ്ങി നൽകിയതെന്ന് സീനത്ത് പറഞ്ഞു. ലോജിസ്റ്റിക്‌സിൽ ഡിപ്ലോമ നേടിയ ഫിറോസ്, പിന്നീട് ബി കോമിന് ചേർന്നെ ങ്കിലും പാതി വഴിയിൽ പഠനം ഉപേക്ഷിച്ചു. മറ്റേതെങ്കിലുമൊരു കോഴ്‌സിന് ചേരാൻ തയ്യാറെടുക്കുകയായിരുന്നുവെന്ന് ബന്ധു സീനത്ത് പറഞ്ഞു. പിതാവിന്റെ പച്ചക്കറി ക്കടയിൽ സഹായിയായി മിക്കപ്പോഴും ഫിറോസ് ഉണ്ടാകുമായിരുന്നു. വിപുലമായ സുഹ്‌റുത്ത് ബന്ധങ്ങളും ഇയാൾക്കുണ്ടായിരുന്നു. മൂത്ത സഹോദരി ഫാത്തിമയും ഇളയ സഹോദരൻ ഫയാസും ആകെ തകർന്നിരി ക്കയാണ്.

തീരെ പാവപ്പെട്ട ചുറ്റുപാടിൽ നിന്ന് വരുന്ന ചെറുപ്പക്കാരനായിരുന്നു ശരത്. ചുമട്ട് തൊഴിലാളിയായ ഷാജിയുടേയും വീട്ടമ്മയായ രമണിയുടേയും മകനാണ് 20 കാരനായ ശരത്'. അല്ലറ ചില്ലറ പണികളെടുത്ത് കുടുംബം പുലർത്തുന്നതിനൊപ്പം ബിരുദ പഠനത്തിന് ശരത് തയ്യാറെടുക്കുന്നതിനിടയിലാണ് ഈ ദുരന്തം വന്നു ഭവിച്ചത്. സന്തോഷ്, ശാലിനി എന്നിവർ സഹോദരങ്ങളാണ് -

യുവതി യുവാക്കൾ ഫോട്ടോ ഷൂട്ടിനായി ഇപ്പൊൾ നിരന്തരം തെരഞ്ഞെടുക്കുന്ന സ്ഥലമാണ് നിർമ്മാണം പുരോഗമിക്കുന്ന വിഴിഞ്ഞത്തെ എൻ. എച്ച് റോഡ്. കോവളത്ത് എൻ.എച്ച് റോഡ് അടച്ചിട്ടുണ്ടെങ്കിലും ഇതിന് തൊട്ടടുത്ത് തന്നെ സർവീസ് റോഡിൽ നിന്ന് അപ്രോച്ച് റോഡ് നൽകിയിരിക്കുകയാണ്. ഇവിടെ നിന്ന് മുക്കോല തലയ്കോട് വരെ അഞ്ച് കിലോമീറ്റർ റോഡ് നീണ്ട് നിവർന്ന് കിടക്കുകയാണ്. ഇതിൽ തുടക്കത്തിലും അവസാനത്തിലും മാത്രമേ എൻ.എച്ച്‌ലേക്ക് അപ്രോച്ച് റോഡ് താത്കാലികമായി നൽകിയിട്ടുള്ളൂ. അതിനാൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നതു കൊണ്ട് രക്ഷാപ്രവർ ത്തനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നു' .

അവധി ദിവസങ്ങളിൽ രാവിലെ മുതൽ തന്നെ ഫോട്ടോ ഷൂട്ടിങ് നടത്താൻ യുവതി യുവാക്കളുടെ സംഘം ഈ റോഡിൽ സജീവമാണ്. പൊലീസ് എത്തിപ്പെടാൻ താമസിക്കു ന്നതിനാൽ ബൈക്ക് റേസിങ് സംഘത്തിന്റെ ഇഷ്ട സ്ഥലമാണ് ഈ റോഡ്. ഞായറാഴ്ച രാവിലെയും ഇവിടെ ബൈക്ക് റൈസിങ് നടന്നിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് സംഘം യുവതികൾ ഉൾപ്പെടുന്ന സംഘത്തെ താക്കീത് നൽകി വിട്ടയച്ചിരുന്നു. വൈകുന്നേരമെത്തിയ സംഘത്തിൽ പ്പെട്ടവരാണ് മരിച്ച ഫിറോസും ശരത്തും.

നിർമ്മാണം പൂർത്തിയാകാ ത്തതിനാൽ ബൈപ്പാസിൽ പൂർണമായും ഗതാഗത ത്തിന് തുറന്നുകൊടു ക്കാത്ത ഭാഗത്താണ് ബൈക്ക് റേസ് മിക്കപ്പോഴും നടക്കുന്നത്. വാഹനങ്ങൾക്കിടയിലൂടെ പാഞ്ഞ് അഭ്യാസ പ്രകടനം നടത്തുന്നതിനിടയിലാണ് ഇരുവരുടേയും ബൈക്കു കൾ തമ്മിൽ കൂട്ടിയിടി ച്ചത് .ഇരുവരുടേയും ഹെൽമെറ്റ് ഊരിത്തെറിച്ച് തകർന്ന അവസ്ഥയിലായിരുന്നു. സ്ഥിരമായി ബൈക്ക് റേസിങ് നടക്കുന്ന മേഖലയാണ് വിഴിഞ്ഞം ബൈപ്പാസ്. ഇതിനെതിരെ പൊലീസിൽ സ്ഥിരം പരാതി എത്താറുണ്ടെന്നും, ഞായറാഴ്ച മാത്രം നാല് വാഹനങ്ങൾ അമിത വേഗത യെ തുടർന്ന് പിടിച്ചെടുത്തിരുന്നുവെന്നും വിഴിഞ്ഞം സിഐ പറഞ്ഞു.