തിരുവനന്തപുരം:തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി എംപി. നിലവിലത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് മാത്രമാണ് സാധ്യതകളുള്ളത്. ബിജെപിക്ക് സാധ്യത വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി എംപി.

എല്ലാവരും വോട്ട് ചെയ്യണം. ഉച്ചയ്ക്ക് മുൻപ് തന്നെ എത്തി എല്ലാവരും വോട്ട് ചെയ്യാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക്ശേഷം കിംവദന്തികൾ പരത്താൻ ചിലർ ഇറങ്ങിയിട്ടുണ്ട്. ഭയപ്പെടുത്തുന്ന അന്തരീക്ഷം നിലവിലില്ല. കോവിഡ് പ്രോട്ടോക്കോൾ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. വിദഗ്ദ്ധർ നൽകിയ നിർദേശങ്ങളാണതെന്നും സുരേഷ് ഗോപി പറഞ്ഞു.