മലപ്പുറം: മലപ്പുറത്ത് പന്നിയുടെ ആക്രമണത്തിൽ ആറു വയസുകാരിക്ക് പരിക്കേറ്റു. ഫാത്തിമ വൈഹ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പന്നി കുത്തിവീഴ്‌ത്തിയത്. പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.