കീവ്: റഷ്യൻ സൈന്യത്തിനു നേരിട്ട ഭക്ഷണക്ഷാമവും ആയുധക്ഷാമവും ഇപ്പോൾ യുക്രെയിൻ സേനയിലേക്കും പടർന്നിരിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. മരിയുപോളിലെ ഒരു വിഭാഗം യുക്രെയിൻ സൈനികരാണ്ഭക്ഷണവും ആയുധങ്ങളുമില്ലാതെ വലഞ്ഞ് റഷ്യൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങിയത്. റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയിനിലെത്തിയ ഒരു ബ്രിട്ടീഷ് സൈനികൻ ഉൾപ്പടെ നിരവധി പാശ്ചാത്യരും ഇക്കൂട്ടത്തിലുണ്ട്. ബ്രിട്ടീഷ് സൈനികൻ തന്നെ യുദ്ധമുന്നണിയിൽ നിന്നും ഫോണിലൂടെ, ബ്രിട്ടനിലുള്ള തന്റെ കുടുംബത്തെ വിളിച്ചറിയിച്ചതാണ് ഇക്കാര്യം.

ബ്രിട്ടനിൽ കെയർ വർക്കറായി ജോലിചെയ്തിരുന്ന എയ്ഡൻ അസ്ലിൻ എന്ന 28 കാരൻ ഒരു യുക്രെയിൻ യുവതിയുമായി പ്രണയത്തിലായതോടെ 2018- ൽ ആയിരുന്നു യുക്രെയിനിലെത്തിയത്. പുടിന്റെ സൈന്യത്തിനെതിരെ മരിയുപോളിൽ പോരാടിയ ജനങ്ങൾക്കൊപ്പം ചേർന്ന് ഇയാളും പോരാടുകയായിരുന്നു. മെയിൽ ഓൺലൈനുമായുള്ള ഫോൺ സംഭാഷണത്തിൽ അസ്ലിന്റെ ഇളയ സഹോദരൻ നാഥൻ വുഡ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അസ്ലിനെ കൊല്ലരുതെന്നും നാഥൻ റഷ്യൻ സൈന്യത്തോട് അഭ്യർത്ഥിച്ചു.

തങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നും അസ്ലിന്റെ യൂണിറ്റ് കമാൻഡർ, റഷ്യൻ കമാൻഡറുമായി കീഴടങ്ങലിനെ കുറിച്ച് ചർച്ചയിലാണെന്നതു മാത്രമേ അറിയുകയുള്ളു എന്നും നാഥൻ പറഞ്ഞു. അതിനിടയിലാണ് ഭക്ഷണവും ആയുധങ്ങളും ഇല്ലാതായതോടെ തങ്ങൾ കീഴടങ്ങാൻ പോവുകയാണെന്ന കാര്യം അസ്ലിൻ വിളിച്ചു പറഞ്ഞതെന്നും നാഥൻ അറിയിച്ചു. റഷ്യൻ ആക്രമണത്തെ ചെറുക്കാനായി സൈന്യത്തിൽ ചേർന്ന വ്യക്തിയല്ല അസ്ലീൻ എന്നും ഇരട്ട പൗരത്വമുള്ളഅസ്ലീൻ 2018- മുതൽ തന്നെ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും സഹോദരൻ വെളിപ്പെടുത്തി.

അതിനിടയിൽ, യുക്രെയിനെ സഹായിക്കുന്ന പാശ്ചാത്യ ശക്തികൾക്കെതിരെക്രശന താക്കീതുമായി പുടിൻ രംഗത്തെത്തി. യൂറോപ്പിൽ അഭയാർത്ഥികളുടെ ഒരു തരംഗം തന്നെ സൃഷ്ടിക്കുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്. റഷ്യയ്ക്കെതിരെ ഉയർത്തിയിരിക്കുന്ന ഉപരോധത്തിന്റെ ഫലമായി ലോകമാകെ പട്ടിണിയിലേക്ക് നീങ്ങുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. റഷ്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഉപരോധത്തെ ചെറുക്കാനുള്ള ശക്തിയുണ്ടെന്ന് പറഞ്ഞ പുടിൻ പക്ഷെ, ഇതുവഴി രാസവളങ്ങൾ ഉൾപ്പടെയുള്ള അവശ്യസാധനങ്ങൾക്ക് വിലയേറുമെന്നും തത്ഫലമായി യൂറോപ്പിലാകെ ഭക്ഷ്യക്ഷാമം തന്നെ ഉണ്ടാകുമെന്നും പറഞ്ഞു.താരതമ്യേന ദുർബലരായ രാജ്യങ്ങളിൽ നിന്നും പശ്ചിമയൂറോപ്പിലേക്ക് അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഒട്ടുമിക്ക യുക്രെയിൻ നഗരങ്ങളിൽ നിന്നും പിന്മാറ്റം നടത്തിയ റഷ്യൻ സേന ഇപ്പോൾ കിഴക്കൻ യുക്രെയിൻലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പോലുമ്ൻ പുടിൻ പറയുന്നത് റഷ്യയുടെ വിജയം സുനിശ്ചിതമാണെന്നും, ഈ യുദ്ധം വഴി നേടേണ്ടകാര്യങ്ങൾ നേടിയെടുക്കും എന്നുമാണ്. നവീന സാങ്കേതിക വിദ്യാകൈമാറ്റ ഉപരോധിക്കപ്പെട്ടത്, റഷ്യയ്ക്ക് പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ പ്രചോദനമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം ബുച്ച നഗരത്തിലെ റഷ്യൻ ക്രൂരതയെ കുറിച്ചുള്ള വാർത്തകൾ വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്ന ആരോപണവുമായി ബെലാറുഷ്യൻ ഏകാധിപതി അലക്സാണ്ടർ ലുക്കാൻഷെങ്കോവ് രംഗത്തെത്തി. യുക്രെയിനിലെ പലയിടങ്ങളിൽ നിന്നെത്തിച്ച മൃതശരീരങ്ങൾ ഉപയോഗിച്ച് കളിച്ച നാടകമ്മ് ബ്രിട്ടന്റെ തിരക്കഥ പ്രകാരമായിരുന്നെന്നുമ്ലുക്കാഷെൻകോവ് ആരോപിച്ചു. തങ്ങളേർപ്പെടുത്തിയ ഉപരോധാത്തെ ന്യായീകരിക്കാൻ പാശ്ചാത്യ ശക്തികൾക്ക് അത് ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതിനിടയിൽ റഷ്യയുടെ ചില മിസൈൽ സിസ്റ്റങ്ങൾ ഫിൻലാൻഡ് അതിർത്തിയിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങൽ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നാറ്റോ അംഗത്വം എടുക്കണമോ എന്നതിനെ കുറിച്ചുള്ള ചർച്ചകളിൽ മദ്ധ്യവേനലിനു മുൻപായി ഒരു തീരുമാനം എടുക്കാനാകും എന്ന് പ്രതീക്ഷിക്കുന്നതായി ഫിന്നിഷ് പ്രധാനമന്ത്രി സന്നാ മാരിൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ഒരു മാർക്കറ്റ് റിസർച്ച് കമ്പനി നടത്തിയ ചർച്ചയിൽ, 84 ശതമാനം ഫിന്നിഷ് ജനങ്ങളും വിശ്വസിക്കുന്നത് ഫിൻലാൻഡിന് റഷ്യ ഒരു ഭീഷണിയാണെന്നാണ് എന്ന് കണ്ടെത്തി.

അതേസമയം റോയൽ നെതർലാൻഡ്സ് നേവിയുടെ നേതൃത്വത്തിൽ പതിനാറ് യുദ്ധക്കപ്പലുകൾ അടങ്ങിയ ഒരു വ്യുഹം ബാൾട്ടിക് തീരങ്ങളിൽ പട്രോളിങ് നടത്തുമെന്ന് നാറ്റൊ അറിയിച്ചിട്ടുണ്ട്. നാറ്റോ അംഗങ്ങളായ പോളണ്ട്, എസ്റ്റോണിയ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി എന്നും നാറ്റോ വിശദീകരിച്ചു. ഫിൻലാൻഡും സ്വീഡനും പാശ്ചാത്യ ശക്തികളുമായി വളരെ അടുത്ത ബന്ധം പുലർത്തുമ്പോഴും, റഷ്യയെ പ്രകോപിപ്പിക്കാതിരിക്കാൻ നാറ്റോ അംഗത്വം എടുത്തിരുന്നില്ല. റഷ്യയുമായി 830 മൈൽ അതിർത്തി പങ്കിടുന്ന ഫിൻലാൻഡ് പുടിന്റെ യുക്രെയിൻ അധിനിവേശത്തെ തുടർന്നാണ് മാറിച്ചിന്തിക്കാൻ തുടങ്ങിയത്. ഇതിനുമുൻപ് 1939-ൽ അന്നത്തെ സോവിയറ്റ് യൂണിയൻ ഫിൻലാൻഡിൽ അധിനിവേശം നടത്തിയിരുന്നു.

ഇടതുപക്ഷ ചായ്വുള്ള ഡെമോക്രാറ്റുകൾ ഭരിക്കുന്ന സ്വീഡനിൽ നാറ്റോ അംഗത്വമെടുക്കുന്നതിനെതിരെ കടുത്ത എതിർപ്പായിരുന്നു. എന്നാൽ, റഷ്യയുടെ യുക്രെയിൻ ആക്രമണം അവരെയും മാറ്റിച്ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.