തിരുവനന്തപുരം: ബി ആർ എം ഷഫീറിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥാനത്തേക്ക് എത്തുമ്പോൾ മുൻപോട്ടുള്ള പ്രയാണത്തിന് അദ്ദേഹത്തിന് കരുത്താകുന്നത് പണ്ട് ജീവിതം തേടി ആറു നീന്തിക്കടന്ന അച്ഛന്റെ ആത്മധൈര്യമാണ്.ജീവിതം പകർന്നു നൽകിയ പാഠത്തിലുടെ പുതിയ ഉത്തരവാദത്തിലേക്ക് കടന്നിരിക്കുയാണ് ചാനൽ ചർച്ചകളിലുടെയും മറ്റും പ്രേക്ഷകരുടെ ഉൾപ്പടെ മനംകവർന്ന പ്രിയനേതാവ് ബിആർഎം ഷെഫീർ.താൻ വിശ്വസിക്കുന്ന സിദ്ധാന്തത്തിന് വേണ്ടി ചാനലുകളിൽ ഘോരഘോരം വാദിക്കുന്ന ഷെഫീറിനെ മാത്രമാവും എവർക്കും പരിചയം. എന്നാൽ ഇന്ന് ഈ കാണുന്ന നേതാവിലേക്ക് ഷെഫീര് നടന്ന പാതകൾ പറയുന്നത് അതിജീവനത്തിന്റെ കഥകളാണ്.

ജീവിതം തേടി ആറ് നീന്തിക്കടന്ന അച്ഛന്റെ മകൻ

പെരിങ്ങമല സ്വദേശിയായിരുന്നു ഷഫീറിന്റെ അച്ഛൻഎ. ബഷീർ.വർഷങ്ങൾക്ക് മുൻപ് ഒരു ജീവിതം തേടിയാണ് ഇയാൾ ആറ് നീന്തിക്കടന്ന് ചെറ്റച്ചിൽ എന്ന ഗ്രാമത്തിലേക്ക് എത്തുന്നത്. ഇവിടെ നിന്നാണ് റബ്ബർ ടാപ്പിങ്ങ് ജോലി എടുത്തു തുടങ്ങുന്നതും ജീവിതം ആരംഭിക്കുന്നതും. നാലാം ക്ലാസ് മുതൽ അച്ഛനൊപ്പം ടാപ്പിങ്ങിന് പോയിത്തുടങ്ങിയതാണ് ഷെഫീറിന്റെ ജീവിതം. അന്ന് ടാപ്പിങ്ങ് അറിയില്ല.മരത്തിലെ ഉണങ്ങിയ പാൽ നീക്കലായിരുന്നു ഷഫീറിന്റെ ജോലി. മകൻ വേഗത്തിൽ ഇത് പൂർത്തിയാക്കുമ്പോൾ അച്ഛൻ ടാപ്പിങ്ങ് ജോലി എഴളുപ്പമാകും.
ഒരു ഏഴാം ക്ലാസ് മുതലൊക്കെയാണ് റബ്ബർവെട്ട് സ്വന്തമായി ചെയ്യാൻ തുടങ്ങുന്നത്.വെളുപ്പിന് മൂന്ന് മുന്നരമണിക്കാണ് ടാപ്പിങ്ങ് തുടങ്ങുന്നത്.ഏഴരക്കുള്ളിൽ ടാപ്പിങ്ങ് പൂർത്തിയാക്കിവേണം സ്‌കുളിലെത്താൻ. വാഹനസൗകര്യം കുറ്വായതും സാമ്പത്തീക പരാധീനതകളും കൊണ്ടും കാതങ്ങൾ താണ്ടിയായിരുന്നു സ്‌കുളിലെത്തിയിരുന്നത്.

ചെറുപ്പം മുതൽക്കെ വായനയായിരുന്നു തന്റെ സങ്കടങ്ങളെയും പരാധീനതകളെയും മറക്കാൻ ഷെഫീർ ഒരു മരുന്നായി കൂടെകൊണ്ട് നടന്നത്.വിട്ടിൽ നിന്നും അകലെയുള്ള മുരുതും മൂട് ദേശാഭിമാനി ഗ്രന്ഥശാല ദിവസേന വൈകുന്നേരങ്ങളിൽ എത്തി അന്നത്തെ പത്രവും ഒരോ പുസ്തകവും വായിക്കുക പതിവായിരുന്നു. ഒരു പുസ്തകം കുറച്ച് കുറച്ചായി വായിച്ചായിരുന്നു പുസ്തകം പൂർത്തിയാക്കിയിരുന്നത്. ഈ വായനയാണ് ചെറുപ്പം മുതൽക്കെ ഷെഫീറിന്റെ ഉള്ളിൽ രാഷ്ട്രീയ പ്രവർത്തനത്തിന്റെ താൽപ്പര്യവും ജനിപ്പിക്കുന്നത്.അച്ഛന്റെ കഷ്ടപാടുകൾ കണ്ടതുകൊണ്ട്ു പഠനം ഉപേക്ഷിക്കാൻ മനസ്സുവന്നില്ല. എങ്ങിനെയെങ്കിലും കഷ്ടപ്പെട്ട് പഠിച്ച് ജീവിതവും സ്വരുക്കൂട്ടണമെന്നുമാത്രമായിരുന്നു ആഗ്രഹം. അങ്ങിനെ എൽ എൽ ബി വരെ മുഴുവൻ പഠനവും സ്വന്തം ചെലവിലാണ് ഷെഫിർ പൂർത്തീകരിച്ചത്.

കുടുംബത്തിന് തണലാകാൻ മകൻ പ്രായമായെന്ന തോന്നലുണ്ടായപ്പോൾ ഒരു ശ്രമമെന്ന നിലയിൽ അച്ഛൻ ഗൾഫിലോട്ട് പോയി. പക്ഷെ അവിടെയും രക്ഷപ്പെടാനുള്ള വഴിയൊന്നും കാണാഞ്ഞ് അദ്ദേഹം തിരിച്ച് നാട്ടിലെത്തി. അപ്പോഴേക്കും രണ്ട് സഹോദരിമാരിൽ മൂത്തയാളുടെ കല്യാണ പ്രായമായിരുന്നു. സഹോദരയുടെകല്യാണം നടത്തിയപ്പോൾ തന്നെ കുടുംബത്തിന്റെ നില വീണ്ടും ദുരതത്തിലായി.അകെ കയ്യിലുണ്ടായിരുന്ന ഒരു വീട് വിറ്റാണ് അ പ്രശ്‌നം ഒരു വിധം പരിഹരിച്ചത്.പിന്നെ അച്ഛനും അമ്മയും ഇളയ സഹോദരിയെയും കൊണ്ട് പല പ്രദേശങ്ങളിൽ വർഷങ്ങളോളം വാടകയ്ക്ക് താമസിച്ചു. അച്ഛനും അമ്മയ്ക്കും പ്രായമായതോടെ ഇനി വാടക വീട് മാറിയുള്ള യാത്ര ശരിയാവില്ലെന്ന് കണ്ടതോടെ പെങ്ങൾക്ക് സ്ത്രീധനമായി കൊടുത്ത തുകയും ,സഹോദരി ഭർത്താവിന്റെ സഹായവും കൊണ്ട് വിതുര തള്ളച്ചിറയിൽ ഒരു വീട് വാങ്ങിച്ചു.

ഇ സമയത്ത് ഷെഫീർ എൽഎൽബിക്ക് ചേർന്നിരുന്നു. റബ്ബർ ടാപ്പിങ്ങ് കൊണ്ടുമാത്രം ജീവിതം മുന്നോട്ട് പോകില്ലെന്ന കണ്ട ഷഫീർ വിതുര ടൗണിലെ ലോറി ക്ലീനറായും ജോലി നോക്കി.രാവിലെ ടാപ്പിങ്ങും വൈകുന്നേരങ്ങളിൽ വിതുര ബസ്റ്റാന്റിലെ ലോറി ക്ലീനിങ്ങുമായിരുന്നു അക്കാലത്ത് ഇവരുടെ പ്രധാന ഉപജീവനമാർഗ്ഗം.ഈ സമയമാകുമ്പോഴേക്കും രാഷ്ട്രീയവും ഷഫീറിന്റെ ജീവിതഭാഗമായിരുന്നു.ലോറി ക്ലീനിങ്ങിന് പോകുമ്പോൾ കയ്യിൽ ഒരു ജോഡിഖദർ കരുതും.ജോലി തീർത്ത് അതും ധരിച്ചാണ് പാർട്ടിയോഗങ്ങൾക്ക് പോകുന്നത്.

നേതൃനിരയിലേക്കെത്തിച്ചത് ലീഡറുടെ വാത്സല്യം; ചാനലിലേക്ക് വി എം സുധീരനും

സ്വന്തം കഴിവുകൊണ്ടും താൽപ്പര്യം കൊണ്ടുമാത്രം രാഷ്ട്രീയത്തിലേക്ക് വന്ന ഷഫീറിന് നേതൃനിരയിലേക്കെത്തുന്നതിന് തുണയായത് സാക്ഷാൽ ലീഡർ കെ കരുണാകരനാണ്.നിയമ വിദ്യാർത്ഥിയായിരിക്കെ കെ എസ് യു ജില്ലാ പ്രസിഡന്റാവണമെന്നായിരുന്നു ആഗ്രഹം.ഇ സമയത്താണ് കെ കരുണാകരനുമായി പരിചയപ്പെടുന്നത്. വൈകുന്നേരങ്ങളിൽ ലീഡർ നടക്കാനിറങ്ങുമ്പോൾ ക്ലാസ് കഴിഞ്ഞ് വെറുതെ അദ്ദേഹത്തെ ചെന്ന് കാണും.മിക്ക ദിവസങ്ങളിലും ഉച്ചയ്ക്ക് പട്ടിണിയാണ്. അപ്പോൾ ലീഡറെ കാണുമ്പോൾ അദ്ദേഹം ഒരു ചായവാങ്ങിക്കൊടുക്കും.പിന്നെ രാത്രി എല്ലാം കഴിഞ്ഞ് വീടെത്തുന്നത് വരെ ചായയാണ് ഊർജ്ജം. അങ്ങിനെ കെഎസ്‌യു ഭാരവാഹി പട്ടിക വന്നപ്പോൾ പല കാരണങ്ങൾ കൊണ്ടും അതിൽ ഇടംനേടാൻ ഷെഫീറിന് ആയില്ല. ഈ സങ്കടം പോയിപ്പറയുന്നത് കെ കരുണാകരനോടും.അ സമയത്ത് ഒന്നും പറയാതെ വിടുകയായിരുന്നു ലീഡർ.

അ സംഭവത്തിന് ശേഷം ആറുമാസം കഴിഞ്ഞാണ് യൂത്ത്‌കോൺഗ്രസ്സിന്റെ സംസ്ഥാന ഭാരവാഹികളുടെ ലിസ്റ്റ് തയ്യാറാക്കിയത്.അപ്പോഴും ഷെഫീർ പുറത്ത് തന്നെ. പക്ഷെ പുറത്ത് വന്ന ലിസ്റ്റിൽ കെ കരുണാകരൻ പേര് ഷെരീഫിന്റെ പേര് ചേർത്ത് ഡൽഹിയിലെത്തി നേതാവിന്റെ കയ്യിൽ നേരിട്ട് കൊടുത്ത് ഈ പേര് വന്നിരിക്കണമെന്ന് പറഞ്ഞു. അങ്ങിനെയാണ് ഷെരീഫ് യൂത്ത് കോൺഗ്രസ്സിലേക്കെത്തുന്നത്. ഈ ലിസ്റ്റിൽ നിന്ന് എല്ലാ സംസ്ഥാന ഭാരവാഹികളെയും ഡിസിസി ജനറൽസെക്രട്ടറിമാരാക്കിയപ്പോൾ ഷെഫീർ ഡിസിസി ജനറൽസെക്രട്ടറി സ്ഥാനത്തേക്കും എത്തി.

ഈ സമയത്താണ് വി എം സുധീരൻ കെപിസിസി അദ്ധ്യക്ഷനാകുന്നത്.അദ്ദേഹം വഴിയാണ് ഷെഫീറിന് ചാനൽ ചർച്ചയിലേക്കുള്ള വഴി തുറക്കുന്നത്.കുറ്റിച്ചിയിൽ ഒരു മരണത്തിന് പോയി തിരിച്ചുവരുന്ന വഴിയാണ്. അതിശക്തമായ മഴ കാരണം ബൈക്ക് ഒരു കടയുടെ ഓരം ചേർത്ത് നിർത്തി വരാന്തയിലേക്ക് കയറി നിന്നു. മഴയുടെ ശബ്ദത്തിനിടക്ക് ഫോൺ ബെല്ലടിച്ചത് കേട്ടില്ല. മഴ കഴിഞ്ഞ് ഇറങ്ങി ഫോൺ നോക്കിയപ്പോഴാണ് സുധീരന്റെ കോൾ കണ്ടത്. തിരിച്ചുവിളിച്ചപ്പോൾ ജയ്ഹിന്ദിലെ മോഹൻ സർ നെപോയിക്കാണണമെന്നു മാത്രമാണ് പറയുന്നത്. എന്താണെന്നോ എങ്ങിനാണെന്നോ ഒന്നും അറിഞ്ഞില്ല. ചാനലിൽ എത്തിയപ്പോഴാണ് ചർച്ചയാക്കാണെന്നും അറിയുന്നത്. ആദ്യകാലത്തൊക്കെ കൈരളി, ജയ്ഹിന്ദിൽ മാത്രമാണ് ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.പിന്നീട് കെ പിസിസി സെക്രട്ടറിയായ ശേഷമാണ് മറ്റുചാനലുകളിൽ ചർച്ചയ്ക്ക് പങ്കെടുക്കാൻ തുടങ്ങിയത്.

ഒരു രൂപ വക്കീലിൽ നിന്ന് വർക്കലയിലെ സ്ഥാനാർത്ഥിയിലേക്ക്

കഴിഞ്ഞ പതിനാറ് വർഷമായി നെടുമങ്ങാട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന വക്കീലാണ് ഷെഫീർ.രാവിലെ ദിവസവും കോടതി പരിസരത്തുള്ള ഓഫീസിലേക്കെത്തുമ്പോൾ കേസുമായി ബന്ധപ്പെട്ട് കുറെ പാവങ്ങൾ വന്നു നിൽപ്പുണ്ടാവും. കാശിലാത്തതുകൊണ്ട് മാത്രം കേസ് എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുന്നവർ. ജീവിതത്തിൽ ഒരു പാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുള്ളതുകൊണ്ട് ഇത്തരക്കാരെ കാണുമ്പോൾ ഷെഫീറിന് വല്ലാതെ സങ്കടം വരും. അവരോട് എന്തുവേണമെന്ന് ചോദിക്കാം.ഒന്നും വാങ്ങാതെ അത് ചെയ്തുകൊടുക്കും. അങ്ങിനെയാണ് ഷെഫീറിന് ഒരു രൂപ വക്കീൽ എന്ന പേര് വന്നത്.കേസുകളൊക്കെ വരുന്നുണ്ട്. പക്ഷെ സമ്പാദിക്കുക എന്ന ഉദ്ദേശത്തോടെ ഒരു കേസും ഇന്നുവരെ എടുത്തില്ലെന്ന് ഇദ്ദേഹം പറയുന്നു.

നിലവിൽ നിയമസഭയിലെ സ്ഥാനാർത്ഥിത്വത്തിലേക്ക് ഒരു പ്രതീക്ഷപോലും വെക്കാതിരുന്ന ഷെരിഫിന് പാർട്ടിക്കുള്ളിൽ രൂപംകൊണ്ട തലമുറ മാറ്റം എന്ന സിദ്ധാന്തമാണ് സ്ഥാനാർത്ഥിത്വത്തിലേക്ക് വഴിതെളിയിച്ചത്.വിജയ പ്രതീക്ഷ ഏറെയുള്ള വർക്കല പോലുള്ള മണ്ഡലത്തിൽ തന്നെ അവസരം ലഭിച്ചത് ഭാഗ്യമായാണ് ഇദ്ദേഹം കാണുന്നത്. ഒരിക്കൽ കണ്ടപ്പോൾ രമേഷ് ചെന്നിത്തല സീറ്റുണ്ടാവുമെന്നും മത്സരിക്കണമെന്നും പറഞ്ഞപ്പോൾ പോലും ഷഫീർ അത് പൂർണ്ണമായും വിശ്വസിച്ചില്ല.പിന്നീട് മുല്ലപ്പള്ളി ഉൾപ്പടെയുള്ള നേതാക്കൾ വീണ്ടും ഇതേകാര്യം ആവർത്തിച്ചതായും നല്ലപ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഷെഫീർ പറയുന്നു.

അച്ഛൻ എ ബഷീറും അമ്മ റംല ബീവിയും ഭാര്യ ആർ.എസ്. ഷാനിയും റിയ മെഹർ, സന മിർസ എന്നീ രണ്ട് പെൺമക്കളും അടങ്ങുന്നതാണ് ഷെഫീറിന്റെ കുടുംബം.ഭാര്യ ലിറ്റച്ചേറിൽ എംഫിൽ കഴിഞ്ഞ് പിഎച്ച്ഡിക്ക് വേണ്ടി പരിശ്രമിക്കുന്നു. ചിലർ പറയുമ്പോലെ ആദർശത്തിന് വേണ്ടി കോടതിയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുന്ന ആളല്ല ഞാൻ. നിവർത്തികേട് കൊണ്ടാണ് ഇപ്പഴും കോടതി പോകുന്നത്. ഉച്ചയ്ക്ക് 2 മണിവരെ കോടതി പിന്നെ രാഷ്ട്രീയപ്രവർത്തനം ഇതാണ് രീതിയെന്നും ഷഫീർ പറയുന്നു.