കണ്ണൂർ: കണ്ണൂരിൽ ലോറിയും കെഎസ്ആർടിസി ബസുകളും കൂട്ടിയിടിച്ച് കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പടെ എട്ടുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ആറോടെ തളിപ്പറമ്പ് കുറ്റിക്കോൽ ദേശീയപാതയിലാണ് സംഭവം. ലോറിക്ക് പുറകിൽ ഇടിച്ചുകയറിയ ബസിലെ ഡ്രൈവർ പികെ ശ്രീജിത്തിന്(35) ആണ് പരിക്കേറ്റത്.

കാസർക്കോട്ടേക്ക് പോകുകയായിരുന്ന ബസിന് പുറകിൽ മംഗലാപുരത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു.അപകടത്തിൽപ്പെട്ട ലോറിക്ക് പിന്നിൽ മറ്റൊരു കെഎസ്ആർടിസി ബസ് കൂടി ഇടിച്ചുകയറുകയായിരുന്നു.

സ്റ്റിയറിംഗിനിടയിൽ കുടുങ്ങിക്കിടന്ന ശ്രീജിത്തിനെ അഗ്‌നിശമന സേന എത്തിയാണ് പുറത്തെടുത്തത്.