കണ്ണൂർ: തെരഞ്ഞെടുപ്പിന് മുൻപ് കണ്ണൂരിൽ നിന്നും ഒളിച്ചോടിയ ബിജെപി സ്ഥാനാർത്ഥിക്കും ഭർത്താവിനും തോൽവി.കണ്ണൂർ മാലൂർ പഞ്ചായത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച ആതിരയും ഭർത്താവ് ധനേഷുമാണ് പരാജയപ്പെട്ടത്. ധനേഷ് നിവാസിൽ ധനേഷിന്റെ ഭാര്യയായ ആതിര വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് കാമുകനൊപ്പം ഒളിച്ചോടിയത്.സിപിഎമ്മിന്റെ രേഷ്മ സജീവനോടായിരുന്നു ആതിരയുടെ പരാജയം. ഇതേ പഞ്ചായത്തിൽ മറ്റൊരു വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ ആതിരയുടെ ഭർത്താവും ധനേഷും തോറ്റു.

പ്രചാരണതിരക്കുകൾക്കിടെയായിരുന്നു ആതിരയുടെ ഒളിച്ചോട്ടം. ചില രേഖകൾ എടുക്കാനായി വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് ആതിര മുങ്ങിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ഥാനാർത്ഥി കാമുകനൊപ്പം ഒളിച്ചോടിയ വിവരം പുറത്തറിയുന്നത്.ഗൾഫിലായിരുന്ന കാമുകൻ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. യുവതിയുടെ പിതാവിന്റെ പരാതിയിൽ പേരാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.