മുംബൈ: അണക്കെട്ടിൽ കാർ പതിച്ച് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്ര സ്വദേശി സതീഷ് ഗു ലെയാണ് മരിച്ചത്. മാപ്പ് നോക്കി യാത്ര ചെയ്യവെ കാർ അണക്കെട്ടിൽ വീഴുകയായിരുന്നു. മഹാരാ ഷ്ട്രയിലെ അകോലയിലാണ് സംഭവം.

സതീഷും സുഹൃത്തുക്കളും അകോലയ്ക്ക് അടുത്തുള്ള കൽസുബായ് മല കയറാൻ പോയതായി രുന്നു. അകോലയിലേക്കുള്ള എളുപ്പവഴിക്കായി പൂണെ സ്വദേശിയായ സതീഷ് ഗൂഗിൾ മാപ്പിനെ ആശ്രയിച്ചു. ഗതാഗതം നിരോധിച്ച വഴിയാണ് ഇവർ തിരഞ്ഞെടുത്ത്. എന്നാൽ വഴിയിൽ ഗതാഗതം നിരോധിച്ചതായുള്ള അറിയിപ്പുകളും സ്ഥാപിച്ചിരുന്നില്ല.അണക്കെട്ടിൽ വീണതും സതീഷിന്റെ സുഹൃത്തുക്കൾക്ക് കാറിൽ നിന്നും പുറത്ത് കടക്കാനായി. ഇവർ നീന്തി രക്ഷപെട്ടു. ഡ്രൈവിങ് സീറ്റിലായിരുന്ന സതീഷിന് പുറത്ത് കടക്കാനും കഴിഞ്ഞില്ല. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടു കാരാണ് മൃതദേഹവും കാറും ഡാമിൽ നിന്ന് പുറത്തെടുത്തത്.

ദീർഘദൂരയാത്ര ചെയ്യുന്നവർ വഴി കണ്ടെത്താൻ മിക്കവരും പലപ്പോഴും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനെയാണ്. ഇത്തരത്തിൽ ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് അബദ്ധങ്ങളിൽ പെടുന്നവരും കുറവല്ല. പക്ഷെ യാത്ര ചെയ്ത യുവാവിന് ജീവൻ നഷ്ടമാകുന്നത് ഇതാദ്യമായാണ്.