മുംബൈ: വിവാഹ വാഗ്ദാനം നൽകി കാസ്റ്റിങ് ഡയറക്ടർ ബലാത്സംഗം ചെയ്തെന്ന് ടെലിവിഷൻ താരം. മുംബൈയിലാണ് 26 കാരിയായ ടെലിവിഷൻ നടി കാസ്റ്റിങ് ഡയറക്ടർക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. നടിയുടെ പരാതിയിൽ വെർസോവ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് തന്നെ മുംബൈയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾ അടുപ്പത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രതി നിരസിക്കുകയും തന്നെ ഒഴിവാക്കിയെന്നും യുവതിയുടെ പരാതിയിൽ പരാതിയിൽ പറയുന്നു.