മലപ്പുറം: സ്വന്തം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ 15-ാംദിവസം പിടികൂടി പൊലീസ്. മലപ്പുറം പെരുവള്ളൂർ കരുവാങ്കല്ല് ഉങ്ങുങ്ങലിൽ സെപ്റ്റംബർ 17ന് ഉച്ച സമയം വീടിന് മുറ്റത്തു കളിക്കുന്ന ബാലികയുടെ കഴുത്തിൽ അണിഞ്ഞ സ്വർണ ചെയിൻ പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞ കോഴിക്കോട് നടുവണ്ണൂർ കാവുന്തറയിലെ പാറമ്മൽ ബഷീറിനെ(47)യാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.

തേഞ്ഞിപ്പലം പൊലീസ് ഇൻസ്‌പെക്ടർ എൻ.ബി ഷൈജു, സബ് ഇൻസ്‌പെക്ടർ സംഗീത് പുനത്തിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവ് സിപി, സിവിൽ പൊലീസ് ഓഫിസർ എം റഫീഖ്, എം.സജീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. യുവ അഭിഭാഷകന്റെ മരണത്തിനിടയാക്കി കടന്ന് കളഞ്ഞ വാഹനം 40 ആം ദിവസം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തതിന് തേഞ്ഞിപ്പലം പൊലീസ് ആദരം ഏറ്റ് വാങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു.