തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം വിവാദമാകുന്നു, ഹെൽത്ത് ഇൻസ്പെക്ടറായ പ്രദീപ് കോൺഗ്രസ് അനുകൂല സംഘടനയിലെ ആളല്ലെന്ന് ചെന്നിത്തല പറഞ്ഞു.

ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മാത്രമേ പീഡിപ്പിക്കാനാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോയെന്നായിരുന്നു ചെന്നിത്തലയുടെ മറുചോദ്യം. യുവതിയെ പീഡിപ്പിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗവും സജീവപ്രവർത്തകനുമാണെന്ന ആരോപണത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് കോവിഡ് രോഗിയെ പീഡിപ്പിച്ച ഹെൽത്ത് ഇൻസ്പെക്ടർ എൻ.ജി.ഒ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർ അസോസിയേഷൻ എന്ന് പറയുന്ന കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമാണ്. സജീവ പ്രവർത്തകനാണ്. കോൺഗ്രസ് പ്രവർത്തകരെല്ലാം ഇങ്ങനെ പീഡിപ്പിക്കാൻ തുടങ്ങിയാൽ നാട്ടിലെ പെണ്ണുങ്ങൾക്ക് ജീവിക്കാൻ പറ്റുമോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

പ്രദീപ് കുമാർ കോൺഗ്രസുകാരനാണെന്ന് വെറുതെ കള്ളത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. താൻ അന്വേഷിച്ചപ്പോൾ അങ്ങനെയല്ല അറിഞ്ഞതെന്നും എൻജിഒ യൂണിയനിൽ പെട്ട ആളാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വഴിവച്ചു.

കുളത്തൂപ്പുഴ ഗവ. ആശുപത്രിയിലെ ജെ.എച്ച്.ഐ. പ്രദീപ് കുമാർ സെപ്റ്റംബർ മൂന്നാം തിയതിയാണ് കോവിഡ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ വീട്ടിനുള്ളിൽ കെട്ടിയിട്ട് പീഡിപ്പിച്ചത്. കുളത്തൂപ്പുഴ സ്വദേശിനി മലപ്പുറത്ത് ഹോം നഴ്‌സായി ജോലിചെയ്യുകയായിരുന്നു. നാട്ടിലെത്തിയപ്പോൾ ഇവരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ചില ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോൾ കോവിഡ് പരിശോധനയ്ക്ക് വിധേയമായി. ഫലം നെഗറ്റീവായിരുന്നു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ഭരതന്നൂർ സ്വദേശി പ്രദീപാണ് കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിച്ചത്.
കൈകൾ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൈകൾ രണ്ടും പിന്നിലേക്ക് കെട്ടിയിട്ടു. വായിൽ തോർത്ത് മുണ്ട് തിരുകി കയറ്റിയെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടുണ്ട