കൊച്ചി: വോട്ടർ പട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് പി സി ചാക്കോ. ആരോ തയാറാക്കിയ തിരക്കഥ പ്രകാരമാണ് പ്രതിപക്ഷ നേതാവ് വരുന്നതും സംസാരിക്കുന്നതും. കേരളം ഉറങ്ങുമ്പോൾ ഉണർന്നിരിക്കുകയല്ല, മറിച്ച് കൂർക്കംവലിച്ച് ഉറങ്ങുകയാണെന്നും പി സി ചാക്കോ ആരോപിച്ചു.

പാലായിലെ എൻസിപി പ്രവർത്തകർ ഇടതുപക്ഷത്തിനൊപ്പമാണ്. ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇവിടെ ഭരണവിരുദ്ധ വികാരമില്ല. മാണി സി കാപ്പനെ ഉപദേശിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നും പി സി ചാക്കോ പറഞ്ഞു.