കോഴിക്കോട്: ഉള്ള്യേരിയിൽ ആനവാതിലിൽ ഏഴുവയസ്സുകാരൻ കുളത്തിൽ മുങ്ങിമരിച്ചു എരവത്തുകണ്ടി ഫൈസൽ-നസീറ ദമ്പതികളുടെ മകൻ നസീഫ് അൻവർ ആണ് മരിച്ചത്. വാടകക്ക് താമസിക്കുന്ന മുണ്ടോത്തുള്ള വീടിനുസമീപത്തെ പാറക്കുളത്തിലാണ് കുട്ടി വീണത്.

വീടിനു സമീപത്ത് കളിച്ച ശേഷം ഇളയ സഹോദരനോടൊപ്പം കാൽകഴുകുന്നതിനായി എത്തിയപ്പോൾ വെള്ളക്കെട്ടിൽ വഴുതി വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ തന്നെ മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. കക്കഞ്ചേരി മർക്കസ് പബ്ലിക് സ്‌കൂളിലാണ് നസീഫ് അൻവർ പഠിക്കുന്നത്.