ചെന്നൈ: സമൂഹമധ്യമങ്ങളിൽ സംവിധായകൻ എസ് ശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ രാം ചരൺ ആരാധകർ. രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന്റെ അപ്ഡേറ്റുകളൊന്നും പുറത്തുവിടാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.

'ഉത്തരവാദിത്തമില്ലാത്ത സംവിധായകൻ' എന്നാണ് ശങ്കറിനെ താരത്തിന്റെ ആരാധകർ വിശേഷിപ്പിച്ചത്. സംവിധായകനെതിരെ ഹാഷ് ടാഗ് ക്യാമ്പയിനും ട്രോളുകളും സോഷ്യൽമീഡിയകളിൽ സജീവമാണ്. ചിത്രത്തിന്റെ നിർമ്മാതാവിനെതിരെയും വിമർശനം ഉയരുന്നുണ്ട്.

പൊളിറ്റിക്കൽ വിഭാഗത്തിൽ പെടുന്ന ചിത്രം 2021ലാണ് പ്രഖ്യാപിക്കുന്നത്. 2023ലാണ് ചിത്ത്രതിന്റെ ടൈറ്റിൽ പ്രഖ്യാപിക്കുന്നത്. ജയറാം, അഞ്ജലി, സമുദ്രക്കനി, എസ്ജെ സൂര്യ ശ്രീകാന്ത് തുടങ്ങിയവരാണ് ചിത്ത്രതിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ കഥ എഴുതുന്നത്.