കണ്ണൂർ:പലകാരണങ്ങളാൽ സമൂഹത്തിൽ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയർത്താനും ഒപ്പം നിർത്താനുമുള്ള നടപടികളാണ് ഈ സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള കുതിപ്പിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന്റെ ഭാഗമായി കണ്ണൂർ നായനാർ അക്കാദമിയിൽ സംഘ ടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സമൂഹത്തിൽ പൊതുവായ വികസനം ഉണ്ടാകുമ്പോഴും പിന്തള്ളപ്പെട്ടുപോകുന്നവരുണ്ട്. ഇവരുടെ ഉന്നമനത്തിനും ക്ഷേമ ത്തിനും പ്രത്യേക പരിഗണനയാണ് നൽകിയത്. കോവിഡ് മഹാമാരിയുടെ കാലത്ത് പ്രത്യേക മായി തന്നെ ഇത്തരം ജനവിഭാഗങ്ങളുടെ സംരക്ഷണത്തിന് നടപടികൾ സ്വീകരിച്ചു. എല്ലാവർ ക്കും കുടിവെള്ളമെത്തിക്കുക എന്ന ലഷ്യത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കിവരികയാണ്. ജലജീവൻ മിഷന്റെ ഭാഗമായുള്ള ഈ പ്രവർത്തനങ്ങൾ നല്ല വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.

പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ അർഥത്തിൽ നടപ്പിലാ ക്കാൻ ഈ സർക്കാരിന് കഴിഞ്ഞു. പറഞ്ഞതിൽ 570 കാര്യങ്ങളും നടപ്പിലാക്കാനായി. 30 എണ്ണമാ ണ് ബാക്കിയുള്ളത്. കേരളത്തിൽ ഒരു സർക്കാരിനും നേരിടേണ്ടി വന്നിട്ടില്ലാത്ത മഹാദുരന്ത ങ്ങൾ ഒന്നിന് പുറകെ ഒന്നായി നേരിടേണ്ടി വന്നു. ഈ വെല്ലുവിളികൾക്ക് മുമ്പിൽ നിലവിളിച്ചി രിക്കുകയല്ല, ജനങ്ങളെ ഒപ്പം നിർത്തി അവയെ അതിജീവിക്കാനാണ് ശ്രമിച്ചത്.

മഹാപ്രളയം നാടിനെ ഏറെക്കുറെ തകർത്തുകളഞ്ഞു. ഇതിനെ തുടർന്ന് നാടിനെ പുനർനിർമ്മി ക്കേണ്ടതുണ്ടായിരുന്നു. കേവലമായ പുനർനിർമ്മാണമല്ല, ഇനി ഒരു ദുരന്തമുണ്ടായാലും തകരാ ത്തവിധം പുനർനിർമ്മിക്കാനാണ് ശ്രമിച്ചത്. അതിനായി ലോകത്ത് എങ്ങുമുള്ള വിശിഷ്ടമായ അറിവുകളും സാങ്കേതിക വിദ്യയും സ്വായത്തമാക്കാനുള്ള നടപടികൾ സ്വീകരി ച്ചു. നല്ല രീതിയിൽ തന്നെ ഈ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനായി. ജനങ്ങളുടെ ഒരുമ യും കൂട്ടായ്മയുമാണ് ഇതിന് സഹായകമായത്.സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ സർവ്വതല സ്പർശിയായ വികസനമെന്നതാണ് സർക്കാർ നയം. എല്ലായിടവും ഒരു പോലെ വികസിക്കുക യാണ് ആവശ്യം. അത് കൂടുതൽ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലു മിഷനുകൾ അതിന്റെ തുടക്കമായിരുന്നു. ഇവിടെ കൃഷി കാര്യമായി ഉണ്ടെങ്കിലും എല്ലാ കാര്യങ്ങൾക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതാണ് നമ്മുടെ അവസ്ഥ. ഹരിത കേരള മിഷനിലൂടെ ഈ സ്ഥിതി തിരുത്താനാണ് നാം ശ്രമിച്ചത്. നാല് വർഷം കൊണ്ട് പച്ചക്കറി ഉൽപ്പാദനം ഏഴ് ലക്ഷം ടണ്ണിൽ നിന്ന് 15 ലക്ഷം ടണ്ണിലെത്തി. 30000 ഹെക്ടർ തരിശ് ഭൂമി കൃഷിഭൂമിയാക്കാൻ കഴിഞ്ഞു.ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകൾ പൂർത്തിയാക്കി. വീടില്ലാതിരുന്ന 10 ലക്ഷം മനുഷ്യർക്ക് സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയുന്നുവെന്നത് വലിയ നേട്ടമാണ്.കേസിന്റെയോ ആക്ഷേപങ്ങളുടെയോ പേരിൽ ഈ പ്രവർത്തനം മന്ദീഭവിക്കാൻ പാടില്ല.നമ്മുടെ വിദ്യാലയങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയരുന്നു.ഏത് പാവപ്പെട്ട കുട്ടിക്കും ഈ നാട്ടിലെ സമ്പന്നന്റെ കുട്ടികൾ പഠിക്കുന്ന അതേ നിലവാരത്തിലുള്ള സ്‌കൂളിൽ പഠിക്കാൻ കഴിയുന്നു.

ആരോഗ്യമേഖലയിൽ ആർദ്രം വലിയ കുതിപ്പുണ്ടാക്കി. കോവിഡ് മഹാമാരിയെ തുടർന്ന് വൻ വികസിത രാജ്യങ്ങൾ വരെ വിറങ്ങലിച്ചു നിന്നപ്പോൾ നമുക്ക് കൊവിഡിനെ മികച്ച രീതിയിൽ നേരിടുന്നതിന് ഈ മുന്നേറ്റം സഹായകരമായി.നഷ്ട കണക്കുകൾ മാത്രം കേൾപ്പിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലേക്ക് വന്നു. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനായി. ഇതിനായി നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തി. പുതിയ നിയമവും കൊണ്ടുവന്നു. സംസ്ഥാനത്തിന്റെ പൊതു അന്തരീക്ഷത്തിൽ തന്നെ വലിയ മാറ്റം ഉണ്ടാക്കി. ഇതിന്റെ ഫലമായി ലോകത്തിലെ വൻകിട സ്ഥാപനങ്ങൾ കേരളത്തിലേക്ക് വരാൻ തയ്യാറാകുന്നു.

സൂക്ഷ്മ-ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഏകജാലക സംവിധാനം ഏർപ്പെടുത്തി.നാട് ഇനിയും മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. അതിന് എന്തൊക്കെ ചെയ്യണമെന്ന കാര്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങൾ തേടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സി.പി. ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, എംഎൽഎമാരായ സി കൃഷ്ണൻ, ജയിംസ് മാത്യു, ടി വി രാജേഷ്, മുൻ എംപിമാരായ പന്ന്യൻ രവീന്ദ്രൻ, പി കെ ശ്രീമതി ടീച്ചർ, കഥാകൃത്ത് ടി പത്മനാഭൻ, ബിഷപ്പ് അലക്സ് വടക്കുംതല, ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിൽ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ മാസ്റ്റർ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.