തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി നൽകുന്ന ക്രിയാത്മകമായ പിന്തുണയ്ക്ക് ഗവർണറോട് ഹൃദയപൂർവം നന്ദി പറയുന്നു. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. മുഖ്യമന്ത്രി ആശംസാസന്ദേശത്തിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ബഹുമാന്യനായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകൾ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി നൽകുന്ന ക്രിയാത്മകമായ പിന്തുണയ്ക്ക് ഗവർണറോട് ഹൃദയപൂർവം നന്ദി പറയുന്നു. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.