ന്യൂഡൽഹി: ഡൽഹിയിൽ ഹനുമാൻ ജയന്തിക്കിടെ സംഘർഷം. വടക്കു പടിത്താറാൻ ഡൽഹിയിലെ ജഹാംഗീർ പുരിയിലാണ് സംഭവം. ഹനുമാൻ ജയന്തി ആഘോഷത്തിനിടെയാണ് സംഘർഷം നടന്നത്. ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്.

നിരവധി വാഹനങ്ങൾ തകർത്തതായും കല്ലേറ് നടന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജഹാംഗീർപുരിയിൽ വൻ പൊലീസ് സന്നാഹത്തെ സുരക്ഷയ്ക്കായി സജ്ജമാക്കി. ഡൽഹി പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാവരും സമാധാനം പാലിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനാണ് ഡൽഹിയുടെ സുരക്ഷണ ചുമതല. ക്രമസമാധാന പാലനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.