ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തമിഴ്‌നാട്ടിൽ സഖ്യകക്ഷിയായ കോൺഗ്രസിനെ പരിഹസിച്ച് ഡിഎംകെ എംപി കനിമൊഴി.

തമിഴ്‌നാട്ടിലെ മതനിരപേക്ഷ മുന്നണിയിൽ കോൺഗ്രസിന് സീറ്റ് കുറച്ച് നൽകാൻ കാരണം ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാനാണെന്ന് കനിമൊഴി തുറന്നുപറഞ്ഞു. പല സംസ്ഥാനങ്ങളിലും വിജയിച്ച് അധികാരത്തിലേറിയ സർക്കാരിനെ ബിജെപി ഇല്ലാതാക്കിയത് നിങ്ങൾക്ക് കാണാം. തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപ് പുതുച്ചേരിയിലും നമ്മൾ ആ കാഴ്ച കണ്ടു.

അതിനാൽ കൂടുതൽ സീറ്റിൽ ഡിഎംകെ സ്ഥാനാർത്ഥികൾ ജയിച്ച് വന്നാലേ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാൻ കഴിയു. അത് മനസ്സിലാക്കിയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്ക് സീറ്റ് കുറച്ച് നൽകിയതെന്ന് കനിമൊഴി വ്യക്തമാക്കി. സഖ്യത്തിന്റെ വിജയമാണ് പ്രധാനമെന്നും ഡിഎംകെ നേതാക്കൾ കേസിനോ ഭീഷണിക്കോ വഴിപ്പെടില്ല എന്നും കനിമൊഴി പറഞ്ഞു.

ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഎമ്മിനെതിരെ ഗുരുതര ആരോപണം നേരത്തെ ഉയർന്നിരുന്നു. സിപിഎം പരസ്യമായി കോടികൾ വാങ്ങിയാണ് തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണിയിൽ ചേർന്നതെന്ന് മക്കൾ നീതി മയ്യം പ്രസിഡന്റും നടനുമായ കമൽ ഹാസൻ ആരോപിച്ചിരുന്നു. ഡിഎംകെയിൽ നിന്ന് തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ 25 കോടി രൂപ കൈപ്പറ്റി. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തിൽ ഖേദിക്കുന്നുവെന്നും കമൽഹാസൻ പറഞ്ഞിരുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. കന്യാകുമാരി ലോക് സഭാ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ 41 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്. 8 സീറ്റിൽ ജയിച്ചിരുന്നു. ഇത്തവണ 40 സീറ്റായിരുന്നു കോൺഗ്രസ് ഡി.എം.കെയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇത് ഡി.എം.കെ നിഷേധിച്ചു. ഉമ്മൻ ചാണ്ടിയും വീരപ്പമൊയ്‌ലിയും പങ്കെടുത്ത ചർച്ചയിൽ 20 സീറ്റ് നൽകുമെന്നാണ് ഡിഎംകെ നേതൃത്വം അറിയിച്ചതെങ്കിലും പിന്നീട് 25 സീറ്റിൽ ധാരണയായി. ആറ് സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്.

ബിജെപി എ.ഐ.ഡി.എം.കെ സഖ്യം വെല്ലുവിളി ഉയർത്തുന്ന ഇത്തവണ കൂടുതൽ സീറ്റിൽ മത്സരിക്കാൻ ഡി.എം.കെ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മനസിലാക്കി സഖ്യകക്ഷികളായ കമ്മ്യൂണിസ്റ്റ് പാർട്ടികളോടും സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്ക് ഡി.എം.കെ ആവശ്യപ്പെട്ടിരുന്നു.

സീറ്റ് വിഭജനം പൂർത്തിയായിട്ടും സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി തർക്കം ഉടലെടുത്തതോടെ സ്ഥാനാർത്ഥി പ്രഖ്യാപനവും വൈകിയിരുന്നു.
അനർഹർക്കു സീറ്റ് നൽകുകയാണെന്നാരോപിച്ച് എംപിയുടെ നേതൃത്വത്തിൽ തമിഴ്‌നാട് കോൺഗ്രസ് ആസ്ഥാനത്തു നിരാഹാരം നടക്കുകയുണ്ടായി.

തമിഴ്‌നാട്ടിൽ 20 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ലോക്‌സഭാ സീറ്റിലും ബിജെപി മത്സരിക്കുന്നുണ്ട്. 234 നിയമസഭാ സീറ്റുകളിലേക്ക് ഏപ്രിൽ 6നാണ്