ഹൈദരാബാദ്: തെലങ്കാനയിൽ മുതലയുടെ ആക്രമണത്തിൽ 45കാരൻ കൊല്ലപ്പെട്ടു. ഗോല്ല റാമുലുവിനെ മുതല പുഴയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു.

ശങ്കരറെഡ്ഡി ജില്ലയിലെ പുൽക്കൽ മണ്ഡൽ എസോജിപേട്ട് ഗ്രാമത്തിലാണ് സംഭവം. പുഴയുടെ തീരത്ത് കന്നുകാലികളെ കുളിപ്പിക്കുന്നതിനിടെയായിരുന്നു മുതലയുടെ മിന്നലാക്രമണം. ചെറുത്തുനിൽക്കാൻ പോലും കഴിയുന്നതിന് മുൻപ് മുതല യുവാവിനെ പുഴയിലേക്ക് വലിച്ചുകൊണ്ടുപോയതായി റിപ്പോർട്ടുകൾ പറയുന്നു.