മുംബൈ: മഹാരാഷ്ട്ര പൊലീസിൽ കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. 24 മണിക്കൂറിനിടെ 341 പൊലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്ര പൊലീസിനെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 15,294 ആയി ഉയർന്നതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. ഇന്നലെ രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 156 ആയി. കോവിഡ് ബാധിച്ചവരിൽ ഭൂരിഭാഗം പേരും രോഗമുക്തി നേടി ആശുപത്രി വിട്ടു. 12,306 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇത് മൊത്തം കോവിഡ് ബാധിതരുടെ മൂന്നിൽ രണ്ട് വരും. നിലവിൽ 2,832 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നതെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.