പാരിസ്: ഇന്ത്യയിൽനിന്നുള്ള യാത്രക്കാർ പത്ത് ദിവസം ക്വാറന്റീനിൽ കഴിയണമന്ന നിബന്ധനയുമായി ഫ്രാൻസ്. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് സർക്കാർ വക്താവ് പറഞ്ഞു.

ബ്രസീലിൽനിന്നുള്ള വിമാനങ്ങൾക്ക് ഫ്രാൻസ് ദിവസങ്ങൾക്ക് മുമ്പ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അർജന്റീന, ചിലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്ന് എത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ത്യയിൽനിന്ന് എത്തുന്നവർക്കും ക്വാറന്റൈൻ.