കോയമ്പത്തൂർ: കഞ്ചാവ് വിൽപ്പന സംഘവുമായി ബന്ധമുള്ള പൊലീസുകാരനെ കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തു. ആംഡ് റിസർവ് പൊലീസിലെ കോൺസ്റ്റബിൾ ഗണേശ്‌കുമാറാണ് (33) പിടിയിലായത്. പൊലീസ് റിക്രൂട്ടിങ് സ്‌കൂൾ ക്വാർട്ടേഴ്സിലെ ഇയാളുടെ മുറിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. ഇയാളെ സിറ്റി പൊലീസ് കമ്മിഷണർ പ്രദീപ്കുമാർ സസ്പെൻഡ് ചെയ്തു.

മൂന്ന് ദിവസം മുമ്പ് കഞ്ചാവ് വിൽപ്പനക്കാരായ ഒരു സംഘം പുതുക്കോട്ട ജില്ലയിൽ പൊലീസിന്റെ പിടിയിലായിരുന്നു. ഗണേശ്കുമാറിൽ നിന്നാണ് കഞ്ചാവ് കിട്ടിയതെന്ന് അവർ മൊഴി നൽകിയിരുന്നു.

തുടർന്ന്, പുതുക്കോട്ട സ്പെഷ്യൽ സ്‌ക്വാഡ് ഗണേശ്‌കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.