2019നെ ലോകം വരവേറ്റപ്പോൾ വ്യത്യസ്ഥമായ രീതിയിലുള്ള ആശംസകളാണ് സമൂഹ മാധ്യമത്തിലടക്കം പ്രചരിച്ചത്. ഫോട്ടോയായും വീഡിയോയായും സമൂഹ മാധ്യമങ്ങളിൽ തലങ്ങും വിലങ്ങും പുതുവർഷ സന്ദേശങ്ങൾ പറപറന്നു. ട്രോളുകളിലും 2019 തന്നെ താരമായപ്പോൾ സംഗതി ഉഷാർ. എന്നാൽ വ്യത്യസ്ഥങ്ങളിൽ ഏറെ വ്യത്യസ്തം എന്ന് പറയാവുന്ന പുതുവർഷ സന്ദേശമാണ് ഇപ്പോൾ ഫേസ്‌ബുക്കിലടക്കം വൈറലായിരിക്കുന്നത്. കിടിലൻ പെർഫോമെൻസ് എന്ന് പറയാവുന്നത് തന്നെയാണ് ദമ്പതികൾ ക്ലാസിക്കൽ ടച്ചോടെ ഇറക്കിയ പുതുവത്സര ആശംസ.

പുതുവർഷം പിറന്ന് നാലു ദിവസം പിന്നിട്ടിട്ടും ഈ ആശംസ തന്നെയാണ് തരംഗം.സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്ന വിവരങ്ങളിൽ കലാമണ്ഡലം ഹരികൃഷ്ണൻ, കാർത്തിക എന്നിങ്ങനെയാണ് ഈ ദമ്പതികളുടെ പേര്. ഒരു ക്ലാസിക്കൽ താളത്തിലാണ് ഇരുവരുടേയും പുതുവത്സര ആശംസ. ഇരുവരുടെയും ഈ വെറൈറ്റി ആശംസ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.