കണ്ണൂർ: ധർമ്മടം പാലയാട് വിദ്യാർത്ഥി വിഷം ഉള്ളിൽ ചെന്നു മരിച്ച സംഭവത്തിൽ ധർമ്മടം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ധർമ്മടം കിഴക്കെ പാലയാട് റിവർവ്യൂവിൽ റാഫിയുടെയും സുനീറയുടെയും മകൻ അ ദിനാനെയാ (17) ണ് കിടപ്പു മുറിയിൽ വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി ഓൺലൈൻ ഗെയിം കളിക്കാറുണ്ടെന്നു ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ടെന്നാണ് പൊലിസ് നൽകുന്ന സൂചന. വിഷം ഓൺലൈനിനിലൂടെ ഓർഡർ ചെയ്തു വാങ്ങിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വിഷം കഴിച്ചതിനു ശേഷം ഉമ്മയോട് അദിനാൻ തന്നെയാണ് താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മാരക വിഷം ഉള്ളിൽ ചെന്നതിനാൽ ജീവൻ രക്ഷിക്കാനിയില്ല.

തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെയാണ് കുട്ടി മരണമടയുന്നത് മരിക്കുന്നതിന് മുൻപ് അദിനാൻ പൊട്ടിച്ചെറിഞ്ഞ ഫോൺ ധർമ്മടം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ഫോൺ വിശദമായ അന്വേഷണത്തിനായി സൈബർ പൊലിസിന് കൈമാറിയിട്ടുണ്ട്. ഓൺലൈൻ പഠനാവശ്യത്തിനാണ് വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോൺ രക്ഷിതാക്കൾ വാങ്ങി കൊടുത്തത്.

എന്നാൽ ഇതുപയോഗിച്ചു ഓൺലൈനിലെ ചില അപകടകരമായ ഗെയിമുകൾ കളിച്ചിരുന്നതായാണ് പൊലിസ് നൽകുന്ന സൂചന വീട്ടിലുള്ള സമയങ്ങളിൽ അദിനാൻ മുഴുവൻ സമയവും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായാണ് ബന്ധുക്കൾ പൊലിസിന് നൽകിയ മൊഴി. ആരുമറിയാതെ ഓൺലൈൻ പ്‌ളാറ്റ്‌ഫോമിൽ വിദ്യാർത്ഥി വിഷം വാങ്ങിയത് ഡെവിൾ ഗെയിമിന്റെ ഭാഗമാണോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട് 'എസ്' എൻ ട്രസ്റ്റ് സ്‌കുളിലെ പ്‌ളസ് ടൂ വിദ്യാർത്ഥിയാണ് അദിനാൻ. സഹോദരത്ഭൾ: അബിയാൻ, ആലിയ.