തിരുവനന്തപുരം: കോവിഡ് വാക്‌സിൻ വിതരണം രാജ്യത്ത് ആരംഭിച്ചത് മുതൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പ്രമുഖർ വാക്‌സിൻ സ്വീകരിക്കുന്ന വീഡിയോയും ദൃശ്യങ്ങളും.ചിലതൊക്കെ വിവാദത്തിന് വഴിവെച്ചെങ്കിലും മറ്റുചിലതൊക്കെ ചിരിക്കും കൗതുകത്തിനുമൊക്കെ വഴിവെച്ചിട്ടുമുണ്ട്.ഇത്തരത്തിൽ കാഴ്‌ച്ചക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രങ്ങൾ ഭൂരിഭാഗവും സിനിമാതാരങ്ങ്ൾ വാക്‌സിൻ സ്വീകരിക്കുന്നതായിരുന്നു.

അക്കൂട്ടത്തിലേക്ക് ഇപ്പോഴിത മറ്റൊരു വീഡിയോ കൂടി എത്തുകയാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ വാക്‌സിൻ എടുക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.സൂചിപ്പേടി കാരണം ടെൻഷൻ അടിച്ചിരിക്കുന്ന ദിയയെ വീഡിയോയിൽ കാണാം. ദിയയ്‌ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു.പേടിച്ചിരിക്കുന്ന ദിയയെ ആശ്വസിപ്പിക്കുന്ന സഹോദരിമാരെ വീഡിയോയിൽ കേൾക്കാം.റംബൂട്ടാൻ പറിക്കുമ്പോൾ ഒരു ഉറുമ്പു കടിച്ചതാണെന്ന് കരുതിയാൽ മതിയെന്നാണ് ഒരു കമന്റ്. എന്നിട്ടും മട്ട് മാറില്ലെന്ന കണ്ടതോടെ പിന്നത്തെ കമന്റ് നഴ്‌സിന്റെതായി പേടിച്ചാൽ ഞാൻ വാക്‌സിൻ എടുക്കില്ലെന്നായിരുന്നു നഴ്‌സ് പറഞ്ഞത്.

ഒടുവിൽ പലകാര്യങ്ങളും സംസാരിച്ച് നഴ്‌സ് വാക്‌സിൻ എടുക്കുന്നതും വീഡിയോയിൽ കാണാം.വാക്‌സിന്റെ ആദ്യ ഡോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത്.