പത്തനംതിട്ട: സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം പരാതികൾ ഉയർന്നു കൊണ്ടിരിക്കയാണ്. പലപ്പോഴും നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥർ പോലും അത് പാലിക്കാൻ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നത്. ഇന്നലെ മദ്യലഹരിയിൽ വാഹനം ഓടിച്ച എഎസ്‌ഐ അപകടം വരുത്തിയപ്പോൾ നാട്ടുകാർ കൈകാര്യം ചെയ്യുകയാണ് ഉണ്ടായത്. ഇവിടെ പ്രശ്‌നം പൊലീസുകാരൻ നിയമം പാലിക്കാൻ തയ്യാറാകാത്തതാണ്. ഈ സംഭവത്തിന് ശേഷം മറ്റൊരു വിവാദ സംഭവത്തിന്റെ വീഡിയോ കൂടി പുറത്തുവരുന്നു.

ശബരിമല തീർത്ഥാടകരെ നിയന്ത്രിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ കുഴഞ്ഞു നില തെറ്റി നിൽക്കുന്ന വീഡിയോയാണ് സൈബർ ഇടത്തിലൂടെ പ്രചരിക്കുന്നത്. ഏറ്റുമാനൂർ സ്റ്റേഷനിലെ പൊലീസുകാരനാണ് എരുമേലി വാഴക്കാലയിൽ വെച്ച് ട്രാഫിക്ക് ഡ്യൂട്ടിക്കിടെ മദ്യപിച്ച് മദോന്മത്തനായത്. എന്താണ് സംഭവിക്കുന്നത് എന്നു പോലും അറിയാത്ത വിധത്തിൽ നിലതെറ്റി നിൽക്കുകകായിയരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥന്റെ നിലതെറ്റിയ അവസ്ഥയിൽ ആയതു കണ്ടുനിന്ന നാട്ടുകാരിൽ ചിലരാണ് വീഡിയോ ചിത്രീകരിച്ചത്. ഇതിനിടെ സ്ഥലത്തെ പ്രാദേശിക ഭരണാനുകൂല നേതാവ് എത്തി ഉദ്യോഗസ്ഥനെ ശാസിക്കുന്നതും കാണാം. നാണമുണ്ടോ.. നിങ്ങളെ കൊണ്ട് പൊറുതി മുട്ടിയെന്ന് പറഞ്ഞായിരുന്നു നേതാക്കൾ ശാസിച്ചത്. നേതാവിനോടും പ്രതികരണം ഇല്ലാത്ത അവസ്ഥയിരുന്നു ഉദ്യോഗസ്ഥൻ.

പൊലീസ് സേനക്കെതിരെ നിരവധി ആക്ഷേപങ്ങൾ ഉയരുന്ന വേളയിലാണ് മറ്റൊരു സംഭവ കൂടി ഉണ്ടായിരിക്കുന്നത്. ഏറ്റുമാനൂർ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ പൊലീസുകാരൻ ശബരിമല ഡ്യൂട്ടിയുടെ ഭാഗായാണ് എരുമേലിയിൽ എത്തിയത്. പൊലീസ് സേനക്കെതിരെ തുടർച്ചയായി ഉയരുന്ന ആക്ഷേപങ്ങളിൽ ഒടുവിലത്തെ സംഭവമാണ് ഇപ്പോഴത്തേത്.