ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിയെ തേടി വീണ്ടും കോടികളുടെ ഭാഗ്യം. ഇന്നലെ നടന്ന നറുക്കെടുപ്പിൽ എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദി(35)നാണ് ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്. കഴിഞ്ഞ അഞ്ചു വർഷവുമായി കുടുംബ സമേതം അബുദാബിയിൽ താമസിക്കുന്ന സൂരജ് ജനുവരി 20നാണ് ഭാഗ്യം കൊണ്ടു വന്ന ടിക്കറ്റ് എടുത്തത്.

ഇന്നലെ നടന്ന നറുക്കെടുപ്പിൽ വിജയിയായ വിവരം ഫേസ്‌ബുക്ക് ലൈവിലൂടെ അറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്നു സൂരജ് പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനം നേടുന്ന 350ാമത്തെ വിജയിയാണ് സൂരജ്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സമ്മാനം നേടുന്ന 175-മത് ഇന്ത്യക്കാരനാണ് ഇദ്ദേഹം. തലസ്ഥാന നഗരിയിലെ ബാങ്കിൽ കസ്റ്റംസ് സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഭാര്യക്കും മകൾക്കുമൊപ്പം അബുദാബിയിലാണ് താമസം.

350-ാം സീരീസിലെ 4645 എന്ന ടിക്കറ്റ് നമ്പറിലാണ് സൂരജിനെത്തേടി ഭാഗ്യമെത്തിയത്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ വിജയിയായ വിവരം ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ഇദ്ദേഹം അറിയുന്നത്. വീഡിയോയിൽ തന്റെ പേര് വിജയിയായി പ്രഖ്യാപിച്ചപ്പോൾ വിശ്വസിക്കാനായില്ലെന്ന് സൂരജ് പറയുന്നു. ബാങ്കിലെ കസ്റ്റമർ സർവീസ് വിഭാഗത്തിൽ ജോലിചെയ്യുന്ന സൂരജ് ഭാര്യയ്ക്കും മകൾക്കുമൊപ്പം അബുദാബിയിലാണ് താമസം.

മുഴുവൻ നറുക്കും ഇന്ത്യക്കാർക്ക്
അബുദാബി : ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ മുഴുവൻ നറുക്കും ഇന്ത്യക്കാർക്ക്. ഒന്നാംസമ്മാനമായ 15 ദശലക്ഷം ദിർഹത്തിന് (30 കോടിയോളം രൂപ) തസ്ലീന പുതിയപുരയിൽ അർഹയായി. ഓൺലൈനായി എടുത്ത 291310 നമ്പർ ടിക്കറ്റിലൂടെയാണ് തസ്ലീനയെ ഭാഗ്യം തേടിയെത്തിയത്. രണ്ടുംമൂന്നും സമ്മാനങ്ങൾ യഥാക്രമം പ്രേംമോഹൻ, അലി അസ്‌കർ എന്നിവർ നേടി. എട്ട് കാഷ് നറുക്കുകളും ഒരു ആഡംബര വാഹന നറുക്കുമാണ് നടന്നത്.