ചെന്നൈ: തമിഴ്‌നാട് തീരത്ത് കടലിനടിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബംഗാൾ ഉൾക്കടലിലാണ് അനുഭവപ്പെട്ടത്.

ചെന്നൈയിൽ നിന്നും 320 കിലോമീറ്റർ മാറിയും ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ നിന്ന് 296 കിലോമീറ്റർ മാറിയുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഉച്ചയ്ക്ക് 12. 35ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

ചെന്നൈ നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അടയാറിലും തിരുവണ്ണിയൂരിലും കെട്ടിടങ്ങളിലെ ഫർണിച്ചറുകൾ കുലുങ്ങിയത് കണ്ടതായി താമസക്കാർ സാമൂഹ്യ മാധ്യമങ്ങളിൽ പറഞ്ഞു.