തിരുവനന്തപുരം: കത്വ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഇഡി കൊച്ചി യൂണിറ്റാണ് നോട്ടീസ് അയച്ചത്.

കഴിഞ്ഞ 25-ാം തായതി ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു ആദ്യം നോട്ടീസ് അയച്ചത്. എന്നാൽ തിരഞ്ഞെടുപ്പു ചൂണ്ടിക്കാട്ടി ഹാജരാകാൻ അസൗകര്യം അറിയിച്ചപ്പോൾ ഈ മാസം 22-ന് എത്താൻ നിർദ്ദേശിച്ചു.

ഇഡി കൊച്ചി യൂണിറ്റിൽ ഈ മാസം 22-ന് ഹാജരാകുമെന്ന് സുബൈറും അറിയിച്ചു. വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അറിയുന്നതിനാണ് വിളിപ്പിക്കുന്നതെന്ന് സുബൈർ പറയുന്നു. കത്വ ഇരയുടെ കുടുംബത്തിന്റെ പേരിൽ പിരിച്ച പണം വകമാറ്റി ചിലവഴിച്ചെന്നാണ് സുബൈറിന്റെ പേരിലുള്ള പരാതി.