കൊച്ചി: സ്വർണക്കടത്തുകേസിൽ കേന്ദ്ര സർക്കാർ കൂടുതൽ പിടിമുറുക്കുന്നു. കേരളത്തിന്റെ മുഴുവൻ നിയന്ത്രണാധികാരമുള്ള കൊച്ചി മേഖലാ ഓഫീസിന് പുതിയ മേധാവിയെ നിയമിച്ചതും ഇതിന്റെ ഭാഗം. അഹമ്മദാബാദ് ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന മനീഷ് ഗോധാരയെയാണ് കൊച്ചിയുടെ പുതിയ ജോയന്റ് ഡയറക്ടറായി നിയമിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നിർണ്ണായക അടുപ്പമുള്ള വ്യക്തിയാണ് മനീഷ് ഗോധാര. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിർദ്ദേശം കൂടി മാനിച്ചാണ് നിയമനം.

സ്വർണക്കടത്തുകേസ് അന്വേഷണം തുടങ്ങിയതുമുതൽ കൊച്ചി മേഖലാ ഓഫീസിന്റെ ചുമതലയുണ്ടായിരുന്നത് മലയാളിയായ അസിസ്റ്റന്റ് ഡയറക്ടർ പി. രാധാകൃഷ്ണനായിരുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ വെല്ലുവിളികൾ ഇതിനിടെ ചർച്ചയായി. ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന നാടകങ്ങൾ കേന്ദ്രം ഗൗരവത്തോടെ എടുത്തു. ധനകാര്യമന്ത്രാലയത്തിന് കീഴിലെ അന്വേഷണ ഏജൻസിയാണ് ഇഡി. എങ്കിലും എല്ലാം നിയന്ത്രിക്കുന്നത് അമിത് ഷായാണ്. കേരളത്തിലെ കേസുകളിൽ ഡോവലിന്റെ മേൽനോട്ടവും ഉണ്ട്. അതുകൊണ്ട് തന്നെ അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇഡിയുടെ ഇപ്പോഴത്തെ കേസ് അ്‌ന്വേഷണം.

ലൈഫ് മിഷനിലും കെ ഫോണിലും ഡൗൺ ടൗണിലും ഇഡി ഇടപെടൽ നടത്തും. അന്വേഷണം സ്വർണക്കടത്തിൽനിന്ന് വഴിതിരിഞ്ഞ്, സംസ്ഥാനസർക്കാരിന്റെ പദ്ധതിയായ കെ-ഫോണിലേക്കുൾപ്പെടെ നീങ്ങിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇ.ഡി.ക്കെതിരേ പത്രസമ്മേളനത്തിൽ ആഞ്ഞടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയാതോടെ കാര്യങ്ങൾ കൈവിട്ടു. ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡും കാര്യങ്ങൾ പ്രതികൂലമാക്കി. ഇതോടെയാണ് പുതിയ ജോയിന്റെ സെക്രട്ടറി എത്തുന്നത്.

കെ-ഫോൺ, ലൈഫ് മിഷൻ രേഖകൾ ശിവശങ്കർ, സ്വപ്നാ സുരേഷിന് ചോർത്തിനൽകിയെന്ന റിപ്പോർട്ട് ഇഡി കോടതിയിൽ നൽകിയത് അതിനിർണ്ണായകമാണ്. ഇതോടെ ലൈഫ് മിഷൻ ഫയലുകൾ വിളിച്ചുവരുത്തിയതിൽ നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റി ഇ.ഡി.യിൽനിന്ന് വിശദീകരണം തേടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നതിനാലാണ് കേന്ദ്രത്തിന്റെ വിശ്വസ്തനായ ജോയന്റ് ഡയറക്ടറെ അഹമ്മദാബാദിൽനിന്ന് എത്തിച്ചത്. ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിനിടെ ഇടപെട്ട ബാലാവകാശ കമ്മീഷനെതിരേയും ഇഡി നടപടികൾ എടുക്കും. സിഎം രവീന്ദ്രനേയും അറസ്റ്റ് ചെയ്‌തേയ്ക്കും.

ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇഡി റെയ്ഡിനെതിരായ ബാലവാകാശ കമ്മീഷൻ ഉത്തരവിൽ പൊലീസ് ഇതുവരെ നടപടിയെടുത്തില്ല. അതേസമയം ബന്ധുക്കളുടെ പരാതിയും പൊലീസ് നടപടികളും ഗൗരവമാക്കാതെ തുടർ പരിശോധനക്കായി ഇഡി സംഘം തലസ്ഥാനത്ത് തുടരുകയാണ്. ബിനീഷിന്റെ വീട്ടിൽ 26 മണിക്കൂർ നീണ്ട ഇഡി റെയ്ഡിനിടെയായിരുന്നു ബാലാവകാശകമ്മീഷന്റെ ഇടപെടൽ. ബിനീഷിന്റെ കുഞ്ഞിനുള്ള അവകാശങ്ങൾ ഇഡി നിഷേധിച്ചെന്ന പരാതിയിൽ കമ്മീഷൻ അധ്യക്ഷൻ കെവി മനോജ് കുമാർ നേരിട്ട് വീട്ടിൽ എത്തിയിരുന്നു. ഇഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന ബിനീഷിന്റെ ഭാര്യയുടെ അച്ഛന്റെ പരാതിയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ കമ്മീഷൻ സിറ്റി പൊലീസ് കമ്മീഷണർക്ക് ഉത്തരവ് നൽകി. പക്ഷേ കമ്മീഷണറുടെ ഉത്തരവിൽ പൊലീസ് നടപടി ഇതേ വരെ തുടങ്ങിയിട്ടില്ല.

റെയ്ഡിനിടെ ഉദ്യോഗസ്ഥർ മാനസികമായി പീഡിക്കുകയും വ്യാജ രേഖകളിൽ ഒപ്പു വയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് കാട്ടി ബിനീഷിന്റെ ഭാര്യയുടെ അച്ഛൻ പൊലീസിൽ നൽകിയ പരാതിയും അവസാനിപ്പിച്ചിട്ടില്ല. എന്നാൽ കോടതി ഉത്തരവോടെയാണ് പരിശോധന നടത്തിയതെന്നും നിയമപരമായ കാര്യങ്ങളാണ് ചെയ്തതെന്നും ഇ.ഡി. ഇ-മെയിലൂടെ ഇന്നലെ പൊലീസിന് മറുപടി നൽകിയിരുന്നു. അതിനിടെ പിടിച്ചെടുത്ത കാർഡിലെ സത്യം ഇഡി കണ്ടെത്തുകയും ചെയ്തു. ഇതോടെ കുടുംബത്തിന്റെ ആരോപണങ്ങൾ പൊളിയുന്ന അവസ്ഥയിലുമായി. പരാതികൾ ഗൗരവത്തോടെ കാണേണ്ടെന്നാണ് ഇഡി നിലപാട്.

അതിനിടെ ബിനീഷിന്റെ കേരളത്തിലെ ബിസിനസ്സിനെ കുറിച്ചും ബിനാമി ഇടപാടികളെ കുറിച്ചുള്ള ഇ.ഡി.യുടെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം നിരവധി സ്ഥലങ്ങളി നിന്നും ശേഖരിച്ച തളിവുകളുടെ അടിസ്ഥാനത്തിലുള്ള പരിശോധന തുടരും