ദുബൈ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻ. വെബ്സൈറ്റ് വഴിയാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നും യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ സർവീസുകൾ ഉണ്ടാകില്ല.

ജൂലൈ 31 വരെ സർവീസ് നിർത്തിവെച്ചതായാണ് എമിറേറ്റ്സ് നേരത്തെ അറിയിച്ചരുന്നത്. ഇതാണ് ഇപ്പോൾ നീട്ടിയത്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് രണ്ട് വരെ സർവീസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദ് എയർവേയ്‌സും അറിയിച്ചിട്ടുണ്ട്. ഇതോടെ ഓഗസ്റ്റ് ആദ്യം മുതലെങ്കിലും സർവീസുകൾ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികളുടെ യാത്ര വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്