ലണ്ടൻ: എമിരേറ്റ്സിന്റെ ഏറെ ജനപ്രീതിയാർജ്ജിച്ച എ 380 ഡിസംബർ 10 മുതൽ ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് സർവ്വീസ് നടത്താൻ തുടങ്ങുമെന്ന് എമിരേറ്റ്സ് പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ചിരുന്ന ബി 777 ന്! പകരമായിട്ടായിരിക്കും എ 380 പറക്കുക. ഇതോടെ ലണ്ടൻ ഗാറ്റ്‌വിക്ക് - ദുബായ് റൂട്ടിലെ കപ്പാസിറ്റി 50 ശതമാനത്തോളം വർദ്ധിക്കും.

പ്രാദേശിക സമയം രാവിലെ 7. 40 ന് ദുബായിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെറ്റുന്ന ഇ കെ 015 വിമാനം ഗാറ്റ്‌വിക്കിൽ 11:40 ന് എത്തിച്ചേരും. അതേസമയം ഇ കെ 016 വിമനം ഗാറ്റ്‌വിക്കിൽ നിന്നും ഉച്ചയ്ക്ക് 1.35 ന് പുറപ്പെട്ട് ദുബായിൽ 12: 40അതിരാവിലെ എത്തിച്ചേരും.

എല്ലാത്തരം യാത്രക്കാരു സഹർഷം സ്വാഗതം ചെയ്യുകയാണ് ഈ തീരുമാനത്തെ. എ 380 നൽകുന്ന സൗകര്യങ്ങളും ആഡംബരങ്ങളും അത്രമാത്രമുണ്ട്. ഫസ്റ്റ് ക്ലാസ്സ് യാത്രക്കാർക്ക് അവരുടെ ആഡംബര സ്വൂട്ടുകളിൽ കുളിക്കാനും മറ്റുമുള്ള സൗകര്യമുണ്ട്. അതുപോലെ ബിസിനസ്സ് ക്ലാസ്സ് ഉപഭോക്താക്കൾക്കൊപ്പം ഇവർക്കും വിമാനത്തിലെ ബാറിൽ മദ്യം ആസ്വദിക്കാം. ഈ സർവ്വീസിനൊപ്പം മറ്റ് ആറ് സർവ്വീസുകൾ കൂടി തുടങ്ങുകയാണ്. ലണ്ടൻ ഹീത്രോ എ 380 പ്രതിദിന സർവ്വീസ്, പ്രതിദിനം രണ്ടു സർവ്വീസുള്ള മാഞ്ചസ്റ്റർ, ബിർമ്മിങ്ഹാമിലേക്കുള്ള പത്ത് പ്രതിവാര സർവ്വീസുകൾ, ഗ്ലാസ്ഗോയിലേക്കുള്ള പ്രതിദിന സർവ്വീസ്, ന്യു കാസിലേക്കുള്ള നാല് പ്രതിവാര സർവ്വീസുകൾ എന്നിവയാണ് ഇവ.

ഡിസംബർ അവസാനത്തോടെ 84 പ്രതിവാര സർവ്വീസുകൾ ബ്രിട്ടനിലേക്ക് ആരംഭിക്കുമെന്ന് എമിരേറ്റ്സ് പറഞ്ഞിട്ടുണ്ട്. ഇതോടെ 120 ഓളം വിമാനസർവ്വീസുകൾ ഉള്ള എമിരേറ്റ്സിന്റെ സേവനം ബ്രിട്ടീഷുകാർക്ക് കൂടുതലായി ഉപയോഗിക്കാൻ കഴിയും. കോവിഡ് പ്രതിസന്ധിക്ക് മുൻപുള്ള സർവ്വീസുകളുടെ 90 ശതമാനത്തോളം ഇക്കാലയളവിനുള്ളിൽ പുനഃസ്ഥാപിക്കും.