കുവൈറ്റ് സിറ്റി: പ്രവാസി യുവാവിനെ കുവൈറ്റിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൻഗഫിലാണ് സംഭവം. 36കാരനായ യുവാവ് അപ്പാർട്ട്മെന്റിന്റെ സീലിങിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഫോറൻസിക് ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.