കൊച്ചി: മോഹൻലാലിനും സുരേഷ് ഗോപിക്കും ശേഷം ആഡംബര എംവിപിയായ വെൽഫയർ സ്വന്തമാക്കി യുവതാരം ഫഹദ് ഫാസിൽ. ടാക്‌സ് ഉൾപ്പടെ ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാ ണ് താരം ടൊയോട്ടയുടെ വെൽഫെയർ സ്വന്തമാക്കയത്.നേരത്തെ പോർഷെ കരേര എസും ഫഹദ് വാങ്ങിയിരുന്നു.

രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെൽഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീൽബെയ്സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോൾ എൻജിൻ കൂടാതെ മുൻ പിൻ ആക്സിലുകളിൽ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

യാത്രാസുഖത്തിനും സൗകര്യങ്ങൾക്കും മുൻതൂക്കം നൽകി നിർമ്മിച്ചിരിക്കുന്ന വെൽഫയർ വിവി ധ സീറ്റ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, മൂന്ന് സോൺ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പിന്നിലെ സീറ്റി ലെ യാത്രക്കാരെ കൂടി പരിഗണിച്ചുള്ള സൗകര്യങ്ങളാണ് വാഹനത്തിലുള്ളത്.