കണ്ണൂർ: മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. കണ്ണൂർ ജില്ലയിലെ പയ്യാവൂരാണ് സംഭവം. പയ്യാവൂർ ഉപ്പ് പടന്ന സ്വദേശി ഷാരോൺ ആണ് മരിച്ചത്. സംഭവത്തിൽ അച്ഛൻ സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ച് വീട്ടിലെത്തിയ സജി മകനുമായി വഴക്കിട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് ഇയാൾ മകനെ കുത്തി കൊലപ്പെടുത്തിയത്. കുത്തേറ്റ് വീണ ഷാരോണിനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.