മുംബൈ: മുംബൈയിൽ 15 നില കെട്ടിടത്തിന്റെ 14ാം നിലയിൽ വൻ തീപിടിത്തം. മുംബൈയിലെ കാന്തിവലിയിലെ ബഹുനില പാർപ്പിട സമുച്ചയത്തിലാണ് തീപിടിച്ചത്. രാത്രി എട്ടരയോടെയാണ് തീപിടുത്തമുണ്ടായത്.

പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ടെന്നാണ് വിവരം.