പാലക്കാട് : പാലക്കാട് കപ്പൂർ പഞ്ചായത്തിൽ നാല് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. പറക്കുളത്താണ് സംഭവം. 9,12,14 വയസുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്.

വൈകീട്ട് കളിക്കാൻ പോയ കുട്ടികൾ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് കുടുംബം തൃത്താല പൊലീസിൽ പരാതി നൽകിയത്. പറക്കുളം വിനോദിന്റെ മകൻ നവനീത് എന്ന അച്ചു (12), കോട്ടടിയിൽ മുസ്തഫയുടെ മക്കളായ ഷംനാദ് ( 14 ), ഷഹനാദ്(14), കോട്ട കുറുശ്ശി സിദ്ദീഖിന്റെ മകൻ അൻവർ സാദീഖ് (9 ) എന്നിവരെയാണ് കാണാതായത്. നാട്ടുകാരും പൊലീസും കുട്ടികൾക്ക് വേണ്ടി തിരച്ചിൽ നടത്തി.