വയനാട്: പുൽപ്പള്ളിയിലെ ലോഡ്ജിൽ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി പോത്തനാമലയിൽ നിഖിൽ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് ബബിത (22) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ലോഡ്ജിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.