കൊല്ലം: അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടി രൂപയ്ക്ക് മേൽ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 5 കിലോയോളം കഞ്ചാവും രണ്ട് കേസുകളിലായി സേറ്ററ്റ് എക്സൈസ് എൻഫോഴ്‌മെന്റ്റ് സ്‌ക്വാഡ് പിടികൂടി. തിരുവനന്തപുരത്ത് ആറ്റിങ്ങൽ നഗരൂർ ഭാഗത്ത് നിന്നും ഉദ്ദേശം മൂന്നരക്കോടിയോളം വിലവരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 103 കിലോ കഞ്ചാവും പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടായിലാണ് വന്മയക്കുമരുന്നുവേട്ട നടന്നത്.

തൃശൂർ സ്വദേശി കൊല്ലം ചവറ കേന്ദ്രീകരിച്ച് നടത്തുന്ന വിൽപന കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കേരളത്തിലുടനീളം ഇത്തരത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റ്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണങ്ങൾക്ക് ഒടുവിലാണ് ഹാഷിഷ് ഓയിലും കഞ്ചാവും കണ്ടെത്തിയത്.

ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി സിറാജിനെയും കൊല്ലം ചവറ സ്വദേശിയായ അഖിൽ രാജിനെയും കഞ്ചാവുമായി കൊല്ലം കാവനാട് സ്വദേശിയായ അജിമോനെയുമാണ് അറസറ്റ് ചെയ്തത്. ഇതിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുള്ളതായി സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.