ന്യൂഡൽഹി: ഒരു കിലോ സ്വർണവുമായി മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിൽ മലയാളി പിടിയിലായി. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് 909.68 ഗ്രാം സ്വർണവുമായി ഇംഫാൽ വിമാനത്താവളത്തിൽ സിഐ.എസ്.എഫിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:40 ന് എയർ ഇന്ത്യ വിമാനത്തിൽ ഇംഫാലിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ടതായിരുന്നു.

ലോകമെമ്പാടുമുള്ള മയക്കുമരുന്ന് - സ്വർണ്ണ കള്ളക്കടത്തുകാരും നിയമവിരുദ്ധമായ വസ്തുക്കൾ കടത്താൻ വിചിത്രമായ മാർഗ്ഗങ്ങൾ അവലംബിക്കുകയും പലപ്പോഴും അവരുടെ ശരീരഭാഗങ്ങളിൽ ഒളിപ്പിക്കുകയും ചെയ്യുന്നവാർത്തകൾ നമ്മൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്. എന്നാൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഇംഫാൽ എയർപോർട്ടിൽ നിന്ന് ഒരു യാത്രക്കാരന്റെ മലദ്വാരത്തിൽ നിന്ന് 909 ഗ്രാം തൂക്കം വരുന്ന 42 ലക്ഷം രൂപ വിലമതിക്കുന്ന 4 വലിയ സ്വർണ്ണ കിഴികളാണ് കണ്ടത്തിയിരിക്കുന്നത് . ആഭ്യന്തര വിമാന താവളത്തിന്റെ അകത്ത് തന്നെ ഇത്തരത്തിലുള്ള കള്ളക്കടത്തു അപൂർവമാണ്. നേരത്തെ ഇത്തരത്തിൽ നിരവധി കള്ളക്കടുത്ത് പിടിച്ചിട്ടുണ്ടെങ്കിലും വിദേശത്ത് നിന്ന് എത്തുന്നവരിൽ നിന്നാണ് പിടികൂടിയിരുന്നത് .

സുരക്ഷാ പരിശോധനയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച യാത്രക്കാരനെ പ്രവർത്തികൾ സിഐഎസ്എഫ് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. ഇടക്ക് ഇടക്ക് കാൽ വിടർത്തുകയും വയർ തടവുകയും ചെയ്തതോടെ പിടികൂടി എക്‌സറേ പരിശോധനക്ക് വിധേയമാക്കിയപ്പോൾ മലാശയ അറയ്ക്കുള്ളിൽ ലോഹത്തിന്റെ സാന്നിധ്യം കണ്ടത്തി. തുടർന്ന് ചോദ്യം ചെയ്തപ്പോൾ മുഹമ്മദ് ഷരീഫിന് തൃപ്തികരമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ല, പക്ഷെ വേദന കൂടിയപ്പോൾ തന്റെ മലദ്വാരത്തിൽ സ്വർണ്ണ കുഴികൾ ഒളിപ്പിച്ചതായി അദ്ദേഹം സമ്മതിച്ചു. ഇയാളിൽ നിന്ന് മൊത്തം നാല് പാക്കറ്റ് സ്വർണം കണ്ടെടുത്തു. പ്രതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അധികൃതർ കൈമാറി.

പ്രതി മറ്റാരു രാജ്യത്ത് ഇറങ്ങി ഇന്ത്യയിലേക്ക് റോഡ് മാർഗം വരുകയും ഡൊമസ്റ്റിക് യാത്ര സീകരിച്ചിരിക്കാമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. കൂടുതൽ അന്വഷണം നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കുകയുള്ളു എന്നാണ് കസ്റ്റംസ് പറയുന്നത് .