ന്യൂഡൽഹി: കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗുലാം നബി ആസാദ്. നരേന്ദ്ര മോദി പിന്നിട്ട വഴികൾ മറക്കുന്നയാളല്ലെന്നും ചായക്കച്ചവടം ചെയിതിരുന്നത് അഭിമാനത്തോടെയാണ് മോദി പറയുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

രാഷ്ട്രീപരമായി അഭിപ്രായ വ്യത്യാസമുണ്ട് എങ്കിലും മോദി അടിത്തറയുള്ള നേതാവാണ് വ്യക്തിത്വമുള്ളയാണ് ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യസഭയിൽ നിന്ന് വിരമിച്ച ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ കണ്ണീരണിഞ്ഞാണ് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. 2007ൽ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ ഗുലാം നബി ആസാദ് ചെയ്ത സഹായങ്ങൾ പറയുന്നതിനിടെ മോദിയുടെ ശബ്ദമിടറിയതും ശ്രദ്ധേയമായിരുന്നു.

'ഇന്നത്തെ സാഹചര്യത്തിൽ നിന്ന് ജമ്മു കാശ്മീർ മാറണമെന്ന് അദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിയും, പ്രത്യേക പദവി റദ്ദാക്കി.തും കാശ്മീരിലെ സമ്പദ് മേഖലയെ തളർത്തി. ഫാക്ടറികൾ അടഞ്ഞുകിടക്കുന്നു. ജമ്മു കാശ്മീരിന് പുരോഗതിയുണ്ടാകണമെങ്കിൽ കേന്ദ്ര സർക്കാർ കൂടുതൽ ധനസഹായം അനുവദിക്കണം' ഗുലാം നബി ആസാദ് പറഞ്ഞു.

ജമ്മു കാശ്മീരിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഗുലാം നബി ആസാദ് മോദിയെ പ്രശംസിച്ചത്.