പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ദമ്പതികൾക്ക് നേരെ ഭൂവുടമ വെടിയുതിർത്തു. ചെല്ലി, നഞ്ചൻ എന്നിവർക്ക് നേരെയാണ് ഭൂവുടമ വെടിവച്ചത്.

സംഭവത്തിൽ പാടവയൽ പഴന്തോട്ടം സ്വദേശി ഈശ്വരനെ അറസ്റ്റ് ചെയ്തു.

കൃഷിയിടത്തിൽ പശുക്കളെ മെയ്‌ക്കാൻ ഇറങ്ങിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.എയർഗൺ ഉപയോഗിച്ചായിരുന്നു ആക്രമണം. ദമ്പതികൾ ഓടിമാറിയതിനാൽ വെടിയേൽക്കാതെ രക്ഷപ്പെട്ടു.