കണ്ണൂർ: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയ സുരേഷ് ഗോപിക്ക് എതിരേ നടൻ ഹരീഷ് പേരടി. രാജ്യം ഇതുവരെ കാണാത്ത വൃത്തികെട്ട ഭരണമാണ് പിണറായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.സർക്കാർ വിശ്വാസികളെ വിഷമിപ്പിച്ചു. ഈ സർക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലിൽ തൂക്കി കടലിൽ കളയണമെന്നുമായിരുന്നു സുരേഷ് ഗോപി കണ്ണൂരിൽ പറഞ്ഞത്. ഇതിനെതിരെയാണ് രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി രംഗത്തെത്തിയത്. കളമറിഞ്ഞ് കളിക്കണമെന്നും എറിയാൻ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്നുമാണ് ഹരീഷ് പേരടിയുടെ മറുപടി.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ വിമർശനം.

ഹരീഷിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ..

അറബി കടലിൽ എറിയുന്നവരുടെ ശ്രദ്ധക്ക് ..നിങ്ങൾ എറിയാൻ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം...എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമർദ്ദമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളിൽ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്...ആ ചുഴലിയിൽ പിന്നെ നിങ്ങളുടേത് എന്ന് പറയാൻ ഒന്നും അവശേഷിക്കില്ല..ഒരു ചുകന്ന സൂര്യൻ മാത്രം കത്തി നിൽക്കും...കളമറിഞ്ഞ് കളിക്കുക.