ആലപ്പുഴ: കനത്ത മഴ തുടരുന്ന ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫണൽ കോളജുകൾ ഉൾപ്പെടെ അവധിയായിരിക്കുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.

ജില്ലയിൽ പല ഭാഗത്തും വെള്ളക്കെട്ടും ദുരിതവും തുടരുകയാണ് . അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ സുരക്ഷാ മുൻകരുതൽ ഏർപ്പെടുത്തിയിട്ടുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി.