ഷിംല: ഹിമാചൽ പ്രദേശിലെ കിന്നോറിൽ മണ്ണിടിച്ചിലിനെ തുടർന്നുള്ള അപകടത്തിൽ ഒൻപത് പേർ മരിച്ചു. വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുകളിലേക്ക് കൂറ്റൻ പാറകൾ വീണാണ് അപകടമുണ്ടായത്.

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. മലയുടെ മുകളിൽ നിന്ന് പതിച്ച വലിയ പാറകഷ്ണങ്ങൾ വീണ് സാംഗ്ല താഴ്‌വരയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന കാറുകളും തകർന്നു. ഒരു പാലവും തകർന്നു.

ഇന്തോ-ടിബറ്റൻ പൊലീസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.