കൊച്ചി: ഹോമിയോ മരുന്ന് കഴിച്ചാൽ ഓക്സിജന്റെ അളവ് കൂടുമോ? കഴിഞ്ഞ ദിവസം മറുനാടൻ പുറത്ത് വിട്ട ഡോ.പി.ടി.എൻ ലതികയുടെ അഭിമുഖത്തിന് താഴെ വന്ന കമന്റുകളാണ്. അതേ മാറും, അതിനുള്ള തെളിവാണ് മേരി എന്ന വയോധിക. ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ രീതിയിലല്ലാത്തതിനാൽ ശരീരത്തിൽ രക്തത്തിന്റെ അളവ് കുറവായതിനാലാണ് ചക്കരപറമ്പ് മുടവത്തിൽ ഹൗസിൽ മേരി അല്ലേഷ് (74) സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സ്ഥിരമായി കൃത്രിമ ഓക്സിജൻ ഉപയോഗിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്.

ഇതോടെ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഇലക്ട്രോണികിസ് ഉപകരണം(ഓക്സിജൻ കോൺസൻട്രേറ്റർ) വാടകയ്ക്ക് എടുത്തു. ഇതിനിടയിലാണ് ഹോമിയോ ഡോക്ടർ പി.ടി.എൻ ലതികയെ പോയി കാണാൻ ഇടയാകുന്നത്. പരിശോധനയ്ക്ക് ശേഷം തുള്ളിമരുന്ന് നൽകിയതോടെ ദിവസങ്ങൾക്കകം ഓക്സിജന്റെ അളവ് കൂടുകയും ഓക്സിജൻ കോൺസൻട്രേറ്റർ മാറ്റുകയും ചെയ്തു.

കഴിഞ്ഞ ജനുവരി 7നാണ് മേരിയെ അമിതമായ ശ്വാസം മുട്ടൽ മൂലം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കൊണ്ടു പോകുന്നത്. അവിടെ നടത്തിയ പരിശോധനയിൽ ഹൃദയത്തിന്റെ പമ്പിങ് കാര്യക്ഷമമല്ലെന്നും അതിനാൽ ഓക്സിജൻ ശരിയായ രീതിയിൽ രക്തത്തിലേക്കെത്തുന്നില്ല എന്നും കണ്ടെത്തി. പ്രായമേറിയതിനാൽ ശസ്ത്രക്രിയ നടത്തുന്നത് ഏരെ ശ്രമകരമാണെന്നും അതിനാൽ ഓക്സിജന്റെ അളവ് കൂട്ടാനായി കൃത്രിമമായ മാർഗ്ഗം സ്വീകരിക്കണമെന്ന് അറിയിച്ചു.

ഇതേ തുടർന്ന് ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചാണ് വീട്ടിലെത്തിച്ചത്. എപ്പോഴും ഓക്സിജൻ സിലിണ്ടർ ലഭ്യമല്ലാത്തതിനാൽ ഫകരണം വാടകയ്ക്ക് എടുക്കുകയായിരുന്നു. മേരിയുടെ ദുരവസ്ഥ അറിഞ്ഞ കുടുംബ സുഹൃത്താണ് ഹോമിയോ ഡോക്ടറെ കാണാൻ നിർദ്ദേശിച്ചത്. ഇതേ തുടർന്ന് കഴിഞ്ഞ മാസം ഡോ.ലതികയെ കാണിച്ചു. തല പോലും നേരെ നിർത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു മേരി.

ഡോ.ലതിക പരിശോധിച്ച ശേഷം ഇതുവരെ കഴിച്ചിരുന്ന മരുന്നുകൾ നിർത്താൻ ആവശ്യപ്പെട്ടു. പകരം ഓക്സിജന്റെ അളവ് കൂട്ടുന്ന തുള്ളിമരുന്ന് കുറിച്ച് നൽകി. ഒപ്പം അമിതവണ്ണം കുറയ്ക്കാനുള്ള മരുന്നും നൽകി. മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ ഓരോ ദിവസം കൂടുംതോറും ഓക്സിജന്റെ അളവ് കൂടാൻ തുടങ്ങി. അങ്ങനെ ഒരു മാസംകൊണ്ട് കൃത്രിമ ഓക്സിജൻ ഇല്ലാതെ മേരിക്ക് ശ്വസിക്കാൻ കഴിയാൻ തുടങ്ങി. മരുന്നിന്റെ ഫലം മൂലം അമിത വണ്ണം കുറയുകയും തല നിവർത്തി ഇരിക്കാൻ കഴിയുകയും ചെയ്യുന്നുണ്ട്. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി ഒരു പാട് പണം ഞങ്ങൾ മുടക്കി. എന്നാൽ യാതൊരു ഫലവും കിട്ടിയില്ല. ഡോ.ലതികയെ കണ്ടതോടെയാണ് അമ്മയുടെ അസുഖം മാറിയത്. തുശ്ചമായ രൂപ മാത്രമേ ചെലവായുള്ളൂ. ഡോക്ടർക്ക് ഒരുപാട് നന്ദിയെന്ന് മേരിയുടെ മകൾ ജെസി മറുനാടനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ഹോമിയോപതിയിൽ ഓക്സിജന്റെ അളവ് വർദ്ദിപ്പിക്കാൻ മരുന്നുണ്ട് എന്ന് ഡോ.പി.ടി.എൻ ലതിക മറുനാടനിലൂടെ പറഞ്ഞിരുന്നു. പലർക്കും അത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായതോടെ അവിടെ ചികിത്സ നടത്തി രോഗം ഭേദമായ മേരിയെ നേരിട്ട് കാണാൻ മറുനാടൻ എത്തുകയായിരുന്നു. ഇതോടെ ഡോ.ലതിക പറഞ്ഞ കാര്യങ്ങൾക്ക് കുറച്ചുകൂടി വ്യക്തത വരികയാണ്. കോവിഡ് രോഗം ബാധിച്ചവരുടെ ഓക്സിജന്റെ അളവ് നിലനിർത്താൻ ഹോമിയോയിലെ മരുന്ന് ഉപയോഗിച്ചാൽ മതി എന്ന് തന്നെ വീണ്ടും ഡോ.ലതിക ഉറപ്പിച്ച് പറയുകയാണ്.

മരുന്നിന്റെ പേര് പരസ്യമായി പറയാൻ കഴിയാത്തതിനാലാണ് മറുനാടനിലൂടെ അവർ പേര് മറച്ചു വച്ചത്. ഏതെങ്കിലും ഹോമിയോ ഡോക്ടറെ കണ്ടാൽ മരുന്ന് ലഭിക്കും. ആസ്തമയ്ക്കും ഇതേ മരുന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. ഇൻഹേലർ ഉപയോഗിക്കുന്നവർക്ക് പകരം ഈ മരുന്ന് ഉപയോഗിച്ചാൽ ഇൻഹേലർ ഉപേക്ഷിക്കാമെന്നും ഡോ.ലതിക പറയുന്നു.