ബംഗളുരു: ബെംഗളൂരുവിൽ വൈഫ് സ്വാപ്പിങ്ങിന് പങ്കാളികളെ തേടി സോഷ്യൽ മീഡിയയിൽ ഭാര്യയുടെ ഫോട്ടോ പരസ്യമായി നൽകിയ ഭർത്താവ് അറസ്റ്റിൽ. ബെംഗളൂരുവിലെ ഇലക്ട്രിക് ഷോപ്പിലെ സെയിൽസ്മാൻ വിനയ് കുമാറാണ് അറസ്റ്റിലായത്.

പ്രതിയായ വിനയ്കുമാർ തന്റെ സഹപ്രവർത്തകയെ പ്രണയിച്ചതിന് ശേഷം വിവാഹം കഴിക്കുകയായിരുന്നു.തുടർന്ന് ദമ്പതികൾ വൈഫ് സ്വാപ്പിങ്ങിന് സമാനമായ വിചിത്രമായ ഫാന്റസികൾ പങ്കുവെച്ചതായും പൊലീസ് പറയുന്നു. അശ്ലീല കേളികൾ ഓൺലൈനായി കാണിച്ച് പണം സമ്പാദിച്ചു. ട്വിറ്റർ, ഫേസ്‌ബുക്ക് എന്നിവയുൾപ്പെടെ എല്ലാ പ്രധാന സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഇവർ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ദമ്പതികൾ സ്വാപ്പിങ്ങുമായി ബന്ധപെട്ട് ട്വിറ്ററിൽ സന്ദേശങ്ങൾ ഇടാറുണ്ടെന്ന് സൗത്ത് ഈസ്റ്റ് ഡിസിപി ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു. അവരെ ബന്ധപ്പെടുമ്പോൾ, കൂടുതൽ ആശയവിനിമയത്തിനായി അവർ ടെലിഗ്രാം ആപ്പിൽ ഒരു ഐഡി നൽകും. അവർ പരസ്പരം സന്ദേശങ്ങൾ കൈമാറുകയും ധാരണയിലെത്തുകയും ചെയ്യും. അവർ സമ്മതിച്ചാൽ, പ്രതികൾ അവരെ വീട്ടിലേക്ക് ക്ഷണിക്കും.

ദമ്പതികൾ അശ്ലീല വീഡിയോകൾ കാണുകയും ഫോട്ടോഗ്രാഫുകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നഗ്‌നചിത്രങ്ങളും വീഡിയോകളും ഇടരുതെന്ന് പൊതുജനങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഐടി ആക്ട് പ്രകാരമാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയിൽ ആളുകൾ ഇവരുടെ പോസ്റ്റുകൾ ബെംഗളൂരു പൊലീസ് കമ്മീഷണറെ ടാഗ് ചെയ്യുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.