തൊടുപുഴ: ഇടുക്കിയിൽ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു.ഇടുക്കി ചക്കുപള്ളം മാങ്കവയലിലെ ഏലത്തോട്ടത്തിലാണ് സംഭവം.മരിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.തോട്ടം ഉടമയുടെ പേരിലുള്ള ലൈസൻസുള്ള തോക്കിൽനിന്നാണ് വെടിയുതിർത്തത്.ഏലക്ക മോഷ്ടിക്കാൻ എത്തിയ അജ്ഞാതരെ വെടിവെക്കുകയായിരുന്നുവെന്നാണ് തോട്ടം ഉടമയുടെ സഹായിയുടെ മൊഴി.

തോട്ടം ഉടമ ഒളിവിലാണ്.ഉടമയ്ക്കുവേണ്ടി തിരച്ചിലാരംഭിച്ചു.വണ്ടന്മേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.അതേസമയം നായാട്ടിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും വിവരമുണ്ട്.