ഇടുക്കി: മുരിക്കാശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. ഉച്ചയ്ക്ക് 2.30 യോടെയായിരുന്നു സംഭവം നടന്നത്. മുരിക്കാശേരി സ്‌കൂളിൽ പഠിക്കുന്ന സോന സന്തോഷിനെയാണ് വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൂമാംകണ്ടം പാറസിറ്റി വെട്ടിമലയിൽ സന്തോഷിന്റെയും ഷീബയുടെയും മകളാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. മുരിക്കാശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.